കള്ളപ്പണ വേട്ട: 19,000 കോടിയുടെ കള്ളപ്പണം കണ്ടെത്തി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ 19,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന്​ കേന്ദ്ര ധനകാര്യ വകുപ്പ്​ മ​ന്ത്രി അരുൺ ജെയ്​റ്റ്​ലി അറിയിച്ചു. സ്വിസ്റ്റസർലൻഡിലെ എച്ച്​എസ്​ബിസി ബാങ്കിൽ ഉൾപ്പടെ നിക്ഷേപിച്ചവരാണ് കുടുങ്ങിയത്.

 

ഇൻറർനാഷണൽ കൺസോഷ്യം ഒാഫ്​ ഇൻവസ്​റ്റിഗേറ്റിവ്​ ജേണലിസ്​റ്റ്​ പുറത്ത്​ വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനെ തുടർന്ന് 700 ഇന്ത്യൻ പൗരന്മാ‍ർക്ക് സ്വിസ് ബാങ്കിൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കള്ളപ്പണ വേട്ട: 19,000 കോടിയുടെ കള്ളപ്പണം കണ്ടെത്തി

സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ സ്വിറ്റ്സർലൻഡ് നടപടിയെടുത്തിരുന്നു. ഇത് സംബന്ധിച്ച ആദ്യ വിവരങ്ങൾ 2019ൽ സ്വിറ്റ്സ‍ർലൻഡ് ഇന്ത്യയ്ക്ക് കൈമാറും. കഴിഞ്ഞ നവംബറിൽ ഇതിനായുള്ള കരാർ ഇന്ത്യയും സ്വിറ്റ്സ‍ർലൻഡും ഒപ്പു വച്ചിരുന്നു.

സ്വിസ് അക്കൗണ്ടുകളിലെ കള്ളപ്പണ നിക്ഷേപം പുറത്തു കൊണ്ടുവരാൻ ഇന്ത്യയും സ്വിറ്റസ‍ർലൻഡും തമ്മിൽ ഏറെക്കാലമായി ച‍ർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാരുടെ കള്ളപ്പണം ഏറ്റവുമധികമുള്ളതും സ്വിറ്റ്സർലൻഡിലാണ്.

malayalam.goodreturns.in

English summary

IT department detected Rs 19,000 crore black money, says Arun Jaitley

The Income Tax department has detected over Rs 19,000 crore in black money following investigations into global leaks including HSBC account holders in Switzerland, the government said on Friday.
Story first published: Saturday, July 22, 2017, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X