സ്‌പൈസ് ജെറ്റിനോട് 579 കോടി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പൈസ് ജെറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ 579 കോടി നല്‍കാന്‍ സുപ്രീംകോടതി സ്‌പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടു. കലാനിധി മാരന്റെ കെഎഎല്‍ എയര്‍വേയ്‌സുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഈ ഉത്തരവ്.

 

മാരനും കെഎഎല്‍ എയര്‍വേയ്‌സും ഇവരുടെ പേരിലുണ്ടായിരുന്ന 58.46 % സ്‌പൈസ് ജെറ്റിലെ ഓഹരികള്‍ സഹ സ്ഥാപകനായ അജയ് സിങ്ങിന് 2015 ഫെബ്രുവരിയില്‍ 35.04 കോടിക്ക് വിറ്റിരുന്നു. ഇതിനെതിരെ സ്‌പൈസ് ജെറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.

സ്‌പൈസ് ജെറ്റിനോട് 579 കോടി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

എയര്‍ലൈനിന്റ ഉടമസ്ഥാവകാശം സംബന്ധിച്ച് 2015ലാണ് സ്‌പൈസ് ജെറ്റ് ഹര്‍ജി നല്‍കിയത്. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

ഇന്നലെ സ്പൈസ്ജെറ്റിന്റെ അപ്പീൽ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, സാങ്കെ കിഷൻ കൗൾ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. സ്പൈസ് ജെറ്റിനായി കോടതിയിലെത്തിയത് പ്രശസ്ത അഭിഭാഷകനായ ഹരീഷ് സാൽവെയും കെഎഎൽ എയ‍ർവേയ്സിനായി എത്തിയത് മുകുൾ രോഹ്ത​ഗിയുമായിരുന്നു.

malayalam.goodreturns.in

English summary

Pay Rs 579 crore in share transfer dispute, SC tells SpiceJet

The Supreme Court upheld a Delhi High Court order asking SpiceJet to deposit Rs 579 crore until a tribunal decides on the carrier’s dispute with previous owner Kalanithi Maran over financial claims made by him.
Story first published: Saturday, July 29, 2017, 9:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X