റിസർവ് ബാങ്ക് ധനനയം ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിക്കും; പലിശ കുറയുമോ???

റിസർവ് ബാങ്ക് ധനനയം ബുധനാഴ്ച്ച പ്രഖ്യാപിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്കിന്റ ധനനയം ബുധനാഴ്ച്ച പ്രഖ്യാപിക്കും. പലിശ നിരക്കുകൾ കുറയുമോയെന്നാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനു മുമ്പ് റിസർവ് ബാങ്ക് പലിശ കുറച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. അന്ന് റിപ്പോ നിരക്ക് കാൽ ശതമാനമാണ് കുറച്ചത്.

നാണയപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് പലിശ പരിഷ്കരിക്കുന്നത്. ഇവയിപ്പോൾ പലിശയിളവിന് അനുകൂലമാണ്. കയറ്റുമതി വളർച്ച കുറഞ്ഞതും അനുകൂലമാകാനാണ് സാധ്യത.

റിസർവ് ബാങ്ക് ധനനയം ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിക്കും

ധനനയ നിർണയ സമിതിയിൽ ആറ് അംഗങ്ങളാണുള്ളത്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യ, എക്സിക്യൂട്ടീവ് ഡയറക്ടർ എം.ഡി പത്ര, കേന്ദ്ര സർക്കാർ നിയോഗിച്ച സ്വതന്ത്ര അംഗങ്ങളായ രവീന്ദ്ര ധൊലാക്കിയ, പ്രൊഫ. ചേതൻ ഖാട്ടെ, പാമി ദുവ എന്നിവരടങ്ങുന്നതാണ് സമിതി.

സ്വതന്ത്ര അംഗങ്ങൾക്ക് ഓരോ യോഗത്തിലും പങ്കെടുക്കാൻ ലഭിക്കുന്ന പ്രതിഫലം 1.50 ലക്ഷം രൂപയാണ്. താമസച്ചെലവ്, വിമാനടിക്കറ്റ് എന്നിവ വേറെയും ലഭിക്കും.

malayalam.goodreturns.in

English summary

Reserve Bank may cut rate at policy review meet

The Reserve Bank of India (RBI) is expected to reduce the key policy rate or the repo rate by 25 basis points (bps) to 6% in at its monetary policy review meeting scheduled for August 2 while maintaining neutral stance on interest rates.
Story first published: Monday, July 31, 2017, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X