കൊച്ചിൻ ഷിപ്പ് യാ‍ർഡ് ഐപിഒ ഇന്ന് സമാപിക്കും

കൊച്ചിൻ ഷിപ്പ് യാ‍ർഡ് ഐപിഒ ഇന്ന് സമാപിക്കും. ഓഹരിക്ക് 424 രൂപ മുതൽ 432 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചിൻ ഷിപ്പ് യാ‍ർഡിന്റെ പ്രഥമ ഓഹരി വിൽപ്പന ഇന്ന് സമാപിക്കും. രണ്ടാം ദിനമായ ഇന്നലെ വിൽപ്പന അവസാനിപ്പിച്ചപ്പോൾ 3.16 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. 3.4 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വച്ചത്. ഇതിനായി 10.7 കോടി അപേക്ഷകളാണ് ലഭിച്ചത്.

ഇതോടെ മൂന്നിരട്ടയിലധികം ഓഹരികൾക്കാണ് ആവശ്യക്കാരുണ്ടായത്. ചെറുകിട നിക്ഷേപകർക്കായി നീക്കി വച്ച ഓഹരികളിൽ നാലുമടങ്ങ് വിറ്റഴിഞ്ഞു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് വിഭാഗത്തിൽ 3.41 മടങ്ങും.

കൊച്ചിൻ ഷിപ്പ് യാ‍ർഡ് ഐപിഒ ഇന്ന് സമാപിക്കും

നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് വിഭാഗത്തിൽ 0.82 മടങ്ങാണ് ആവശ്യക്കാരുണ്ടായത്. ഐപിഒയിലൂടെ കമ്പനി 1,468 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു.

ഓഹരിക്ക് 424 രൂപ മുതൽ 432 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.

malayalam.goodreturns.in

Read more about: ipo share ഐപിഒ ഓഹരി
English summary

Cochin Shipyard IPO oversubscribed 3.16 times on second day of three-day bidding

The initial share sale offer of Cochin Shipyard was oversubscribed 3.16 times on the second day of the three-day bidding on Wednesday.
Story first published: Thursday, August 3, 2017, 10:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X