സ‍ർക്കാ‍ർ ജീവനക്കാ‍ർക്ക് കോളടിച്ചു; ബോണസും ഉത്സവബത്തയും കൂട്ടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബോണസ് 3500 രൂ​പയിൽ നിന്ന് 4000 രൂ​പ​യാ​യാണ് വ​ർ​ദ്ധി​പ്പി​ച്ചത്. ബോണസ് ലഭിക്കാനുള്ള ശമ്പളപരിധി 22,000 രൂപയില്‍നിന്ന് 24,000 ആക്കി. പഴയ സ്‌കെയിലില്‍ പരിധി 21,000 രൂപയില്‍ നിന്ന് 23,000 ആക്കും.

 

ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2750 ആക്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും.

സ‍ർക്കാ‍ർ ജീവനക്കാ‍ർക്ക് കോളടിച്ചു;ബോണസുംഉത്സവബത്തയും കൂട്ടി

സ്വാതന്ത്ര്യസമരസേനാനി പെന്‍ഷന്‍, തുടര്‍പെന്‍ഷന്‍ എന്നിവ 10,800 രൂപയില്‍നിന്ന് 11,000 രൂപയാക്കി. കേരള പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃതനിരക്കില്‍ 2000 രൂപയായി ഉയർത്തി.

ഇപ്പോള്‍ രണ്ടുനിരക്കിലാണ് പെന്‍ഷന്‍ നല്‍കുന്നത്. 300 രൂപ അംശദായം അടയ്ക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടയ്ക്കുന്നവര്‍ക്ക് 500 രൂപയും. ഇനി മുതല്‍ എല്ലാവര്‍ക്കും 2000 രൂപയായിരിക്കും പെന്‍ഷന്‍.

malayalam.goodreturns.in

English summary

Bonus, festival allowances of employees revised

Ahead of Onam, the government has revised the bonus and festival allowances of employees and pensioners. The minimum salary limit for getting bonus has been enhanced to Rs 24,000 from Rs 22,000 for employees drawing salaries as per the new scale.
Story first published: Thursday, August 10, 2017, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X