കൊച്ചി പഴയ കൊച്ചിയല്ല!!! വേഗത്തിൽ വളരുന്ന നഗരങ്ങളിൽ നമ്പർ വൺ

ഇന്ത്യയില്‍ ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരം കൊച്ചി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരം കൊച്ചിയാണെന്ന് ഏഷ്യന്‍ വികസന ബാങ്ക്. എഡിബിക്കായി നഗരവികസന മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാർട്ട്സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങൾ പഠനവിധേയമാക്കിയാണ് പഠനം നടത്തിയത്.

 

അം​ഗീകാരത്തിന് പിന്നിൽ

അം​ഗീകാരത്തിന് പിന്നിൽ

അടിസ്ഥാന സൗകര്യങ്ങളിലുള്ള പുരോഗതി
വലിയതോതിലുള്ള സാഹൂഹ്യ ആസ്തികള്‍
ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ
വീടുകളിലെ സൗകര്യങ്ങൾ

രണ്ടാം സ്ഥാനം ഡൽഹിക്ക്

രണ്ടാം സ്ഥാനം ഡൽഹിക്ക്

ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ഡൽഹിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കൊച്ചി 329.8 പോയന്റ് കരസ്ഥമാക്കിയപ്പോള്‍ ഡൽഹി 248.3 പോയിന്റാണ് കരസ്ഥമാക്കിയത്.

ലുധിയാന

ലുധിയാന

സത്‍ലജ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ലുധിയാന നഗരം പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ്. ഇന്ത്യലിലെ മാഞ്ചസ്റ്റ‍ർ എന്നാണ് ബിബിസി ലുധിയാനയെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ നഗരമായും ലുധിയാനയെ പ്രഖ്യാപിച്ചിരുന്നു.

ഗാസിയാബാദ്

ഗാസിയാബാദ്

ദില്ലിയുടെ തലസ്ഥാന നഗരിയായ ഗാസിയാബാദ് ഒരു മികച്ച വ്യാവസായിക നഗരമാണ്. ഉത്തർപ്രദേശിന്റെ ഗേറ്റ്‍വേ എന്നും ഈ നഗരം അറിയപ്പെടുന്നു.

ബം​ഗളൂരൂ

ബം​ഗളൂരൂ

ഇന്ത്യയുടെ ഐടി തലസ്ഥാനമാണ് ബം​ഗളൂരൂ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നും ഇവിടം അറിയപ്പെടുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ.

സൂററ്റ്

സൂററ്റ്

ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് സൂററ്റ്. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്ന്. ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ, വജ്രങ്ങൾ എന്നിവയാണ് ഈ ന​ഗരത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യയിലെ മൂന്നാമത്തെ ശുദ്ധമായ നഗരം കൂടിയാണ് സൂററ്റ്.

ഗുർഗാവ്

ഗുർഗാവ്

ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന മറ്റൊരു നഗരമാണ് ​ഗുർഗാവ്. സിങ്കപ്പൂരിനെക്കാളും ഹോങ്കോങ്ങിനേക്കാളും മികച്ച ജീവിത നിലവാരം പുലർത്തുന്ന ന​ഗരം കൂടിയാണ് ഇത്. ഇന്ത്യയിലെ ദേശീയ തലസ്ഥാന മേഖലയ്ക്കടുത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

നാസിക്

നാസിക്

ഗോദാവരി നദിയുടെ തീരത്താണ് നാസിക് നഗരം സ്ഥിതി ചെയ്യുന്നത്. മതപരമായി പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ഇത്. വളരെ പ്രശസ്തമായ കുംഭമേള നടക്കുന്നത് ഇവിടെയാണ്.

ലക്നൗ

ലക്നൗ

ലക്നൗ ഒരു ബഹു സാംസ്കാരിക നഗരവും ഉത്തർപ്രദേശ് ഭരണത്തിന്റെ സുപ്രധാന കേന്ദ്രവുമാണ്. ജിഡിപിയുടെ വിലയിരുത്തലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് ലക്നൗ. തൊഴിൽ സൃഷിടിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 20 നഗരങ്ങളിൽ ഒന്നാണിത്.

വിശാഖപട്ടണം

വിശാഖപട്ടണം

ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖന​ഗരങ്ങളിലൊന്നാണ് വിശാഖപട്ടണം. ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നഗരം കൂടിയാണ് ഇത്. ഇവിടെയും വികസനം വളരെ വേ​ഗത്തിൽ തന്നെയാണ് നടക്കുന്നത്.

രാജ്കോട്ട്

രാജ്കോട്ട്

രാജ്കോട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നഗരവത്കരണ കേന്ദ്രങ്ങളിലൊന്നാണ്. നിരവധി ചരിത്ര സ്മാരകങ്ങൾ, സ്ഥലങ്ങൾ, നിരവധി ചെറുകിട ഉൽപ്പാദന വ്യവസായങ്ങൾ എന്നിവ ഈ നഗരത്തിലുണ്ട്.

ജയ്പ്പൂർ

ജയ്പ്പൂർ

പിങ്ക് നഗരമായ ജയ്പ്പൂ‍ർ രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ്. ആസൂത്രിത നഗരമായ ജയ്പ്പൂരിന്റെ പ്രത്യേകതകൾ ടെക്സ്റ്റൈൽ, ജ്വല്ലറി, ടൂറിസം എന്നിവയാണ്. ഇവയിലൂടെയാണ് ജയ്പ്പൂ‍ർ അധിവേ​ഗം വികസിക്കുന്നത്.

മൈസൂർ

മൈസൂർ

ചാമുണ്ഡി മലനിരകളുടെ താഴ്വാരത്തിലാണ് മൈസൂർ സ്ഥിതി ചെയ്യുന്നത്. പൈതൃകഘടനകളും കൊട്ടാരങ്ങളുമാണ് ഈ ന​ഗരത്തിന്റെ പ്രത്യേകത. ലോകത്തെമ്പാടുമുള്ള അനേകം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന ന​ഗരം കൂടിയാണ് ഇത്.

വഡോദര

വഡോദര

ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന വഡോദര വിശ്വാമിത്രി നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. വഡോദര സർവകലാശാല, ലക്ഷ്മി വിലാസ് പാലസ്, പെട്രോകെമിക്കൽസ് എന്നിവയാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങൾ.

ഗുവാഹത്തി

ഗുവാഹത്തി

ബ്രഹ്മപുത്ര നദീ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമാണ് ഗുവാഹത്തി. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണിത്.

malayalam.goodreturns.in

English summary

Fastest Developing and Emerging Cities of India

Here is the list of top fastest growing Indian cities.Kochi tops the list of most prosperous cities in the country, according to a study conducted by the National Institute of Urban Affairs (NIUA) on behalf of the Asian Development Bank (ADB).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X