വിപണിയിൽ എത്തും മുമ്പ് തന്നെ ആമസോണിൽ നോക്കിയ 6നായുള്ള രജിസ്ട്രേഷൻ 10 ലക്ഷം കടന്നു.
നോക്കിയയുടെ പുതിയ സ്മാർട്ട്ഫോണിനായി ഉപഭോക്താക്കൾ കാത്തിരിക്കുന്നു. വിപണിയിൽ എത്തും മുമ്പ് തന്നെ ആമസോണിൽ നോക്കിയ 6നായുള്ള രജിസ്ട്രേഷൻ 10 ലക്ഷം കടന്നു.
കാത്തിരിക്കുന്ന ആ ദിനം
ആഗസ്റ്റ് 23നാണ് ആമസോൺ നോക്കിയ 6 ഇന്ത്യയിൽ വിൽപ്പന നടത്തുക. ആ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഉപഭോക്താക്കൾ. ബ്ലാക്ക്, സിൽവർ കളറുകളിലുള്ള ഫോണാണ് ആമസോണിൽ ലഭിക്കുക.
നോക്കിയയുടെ തിരിച്ചു വരവ്
ആൻഡ്രോയിഡ് ഫോൺ വിപണി കീഴടക്കിയതോടെ തിരച്ചടി നേരിട്ട നോക്കിയ മൂന്ന് വർഷത്തിന് ശേഷമാണ് തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകളാണ് തിരിച്ചു വരവിന് ശേഷം നോക്കിയ പുറത്തിറക്കിയത്.
ചൈനയിൽ ഹിറ്റ്
ചൈനയിൽ വമ്പൻ സ്വീകാര്യത ലഭിച്ചതിന് ശേഷമാണ് നോക്കിയ ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റുന്നത്. ചൈനയിലുള്ളതിനേക്കാൾ വില കുറച്ചാണ കമ്പനി ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്.
നോക്കിയ 6ന്റെ വില
14,999 രൂപയാണ് ഓൺലൈനിൽ നോക്കിയ 6ന്റെ വില. വിലയ്ക്ക് ആനുപാതികമായ ഫീച്ചറുകൾ ഫോണിനുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ഫോണിന്റെ പ്രത്യേകതകൾ
5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ ആണ് ഫോണിന്റേത്. ഗൊറില്ലാ ഗ്ലാസ്, 3 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 16 എംപി മെയിൽ ക്യാമറ, 8 എംപി സെൽഫി ക്യാമറ എന്നിവ നോക്കിയ 6ന്റെ പ്രത്യേകതകളാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
