ടെലികോം കമ്പനികൾക്ക് എട്ടിന്റെ പണി; കോൾ കട്ടായാൽ അഞ്ച് ലക്ഷം രൂപ പിഴ

കോൾ കട്ടായാൽ ടെലികോം കമ്പനികൾ അഞ്ച് ലക്ഷം രൂപ പിഴ നൽകേണ്ടി വരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസാരിക്കുന്നതിനിടെ ഫോൺ കോൾ കട്ടായാൽ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ എട്ടിന്റെ പണി. അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ ചുമത്തുമെന്നാണ് ട്രായ് വ്യക്തമാക്കിയിരിക്കുന്നത്.

 

കോൾ കട്ടാകലിന്റെ തോതനുസരിച്ചാകും പിഴ നിശ്ചയിക്കുക. ദീര്‍ഘകാലം ഇത് തുടര്‍ന്നാല്‍ പിഴ ഇരട്ടിയാകും. പുതുക്കിയ പിഴ ഒക്​ടോബർ ഒന്നിന്​ നിലവിൽ വരും.

 
ടെലികോം കമ്പനികൾക്ക് എട്ടിന്റെ പണി; കോൾ കട്ടായാൽ പിഴ

ട്രായ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍, സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണമായും കമ്പനികളുടെ നിയന്ത്രണത്തില്‍ അല്ലെന്നും കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ്​ ആദ്യ പടിയായി പിഴ ഇൗടാക്കുക.

malayalam.goodreturns.in

English summary

TRAI planning to get strict with telcos on call drop issue

With an eye on the call drop issue, the Telecom Regulatory Authority of India (TRAI) is revising its assessment process of telecom services.
Story first published: Saturday, August 19, 2017, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X