മൊബൈൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; കോൾ നിരക്കുകൾ വീണ്ടും കുറയും

മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറയാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറയാൻ സാധ്യത. ഒരു നെറ്റ്‍വ‍ക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റ‍ർ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ്‍യുടെ ശ്രമം.

 

നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ് പൈസയും പിന്നീട് മൂന്ന് പൈസയുമായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ചാര്‍ജ് എടുത്തു കളഞ്ഞേക്കും.

 
മൊബൈൽ കോൾ നിരക്കുകൾ വീണ്ടും കുറയും

ജിയോയുടെ കടന്നുവരവോടെയാണ് ഐയുസിയില്‍ കുറവു വരുത്താന്‍ ട്രായ് തീരുമാനിച്ചത്. മുമ്പ് ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് നേടിയിരുന്നത്.

2015 ൽ ട്രായ് ഐയുസിക്ക് നിരക്ക് മിനിറ്റിന് 20 പൈസയിൽ നിന്ന് 14 പൈസയായി കുറച്ചിരുന്നു. നിരക്ക് വീണ്ടും കുറച്ചാൽ വോയിസ് കോളുകള്‍ക്ക് ഈടാക്കുന്ന നിരക്കും കുത്തനെ കുറയും.

malayalam.goodreturns.in

English summary

TRAI mulls reducing IUC, decision likely by month-end: Sources

Telecom regulator TRAI is likely to take a decision on the contentious interconnect usage charge (IUC) by the end of August. The Telecom Regulatory Authority of India is holding discussions with the industry and is mulling reducing IUC to 10-11 paise per minute from the current 14 paise per minute, people privy to the developments told CNBC-TV18.
Story first published: Wednesday, August 23, 2017, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X