എയർ ഇന്ത്യ എക്സ്പ്രെസിൽ സ്പെഷ്യൽ ഓഫർ. ഗൾഫിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു.
ഉത്സവ സീസണുകളോടനുബന്ധിച്ച് പ്രവാസി മലയാളികളെ കൊള്ളയടിക്കാനൊരുങ്ങി കാത്തിരിക്കുന്നവരാണ് വിമാന കമ്പനികള്‍. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിമാന സർവ്വീസ് ഒരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രെസ്.
ബുക്ക് ചെയ്യേണ്ടത് എപ്പോൾ?
ആഗസ്റ്റ് 26നും 31നും ഇടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുക. സെപ്റ്റംബർ നാല് മുതൽ മാർച്ച് 24 വരെയുള്ള കാലയളവിലുള്ള യാത്ര ഓഫർ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാണ്. യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, എയര്‍ ഇന്ത്യയില്‍ ബാഗേജ് ഭാരം കൂട്ടാം
യുഎഇയിൽ നിന്ന്
യുഎഇയിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ജയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേയ്ക്ക് 279 യുഎഇ ദിർഹമാണ് ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം 4861 രൂപ. അവധിക്കാല യാത്രകള്‍ എങ്ങനെ സാമ്പത്തികമായി പ്ലാന്‍ ചെയ്യാം
മസ്ക്കറ്റിൽ നിന്ന്
മസ്ക്കറ്റിൽ നിന്നുള്ള യാത്രയ്ക്കും ഇളവ് ബാധകമാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേയ്ക്ക് 30 ഒമാൻ റിയാൽ മാത്രമാണ് ടിക്കറ്റ് നിരക്ക്. അതായത് 4988 രൂപ. ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ പൈസകുറവില്‍ വിമാനടിക്കറ്റുമായി എയര്‍ ഇന്ത്യ
സലാലയിൽ നിന്ന്
സലാലയിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എയർപോട്ടുകളിലേയ്ക്ക് 40 ഒമാൻ റിയാലാണ് പ്രത്യേക നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രെസ് നൽകുന്നത്. ഇത് ഏകദേശം 6651 രൂപ വരും. ഓണാഘോഷം മറുനാട്ടില്‍, കേരളത്തിലേക്ക് നിരക്കിളവ്
ദാമാമിൽ നിന്ന്
ദമാമിൽ നിന്ന് കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേയ്ക്ക് മാത്രമാണ് ഓഫറുള്ളത്. 585 സൗദി റിയാലാണ് ടിക്കറ്റുകളുടെ വില. ഇത് ഏകദേശം 9985 രൂപയാണ്. വിമാനക്കമ്പനികള്‍ ഇനി നഷ്ടപരിഹാരം നല്‍കണം, ഒപ്പം താമസവും
കുവൈറ്റിൽ നിന്ന്
കുവൈറ്റിൽ നിന്ന് കോഴിക്കോട്, കൊച്ചി, മംഗളൂരു എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. 45 കുവൈറ്റി ദിനാറാണ് ടിക്കറ്റിന്റെ വില. അതായത് 9550 രൂപ. ചൊവ്വയും ബുധനും കുറഞ്ഞ ചിലവില്‍ വിമാന യാത്ര
ദോഹയിൽ നിന്ന്
ദോഹയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേയ്ക്ക് ഓഫർ നിരക്കിൽ യാത്ര ചെയ്യാം. 409 ഖത്തർ ദിനാറാണ് ടിക്കറ്റ് നിരക്ക്. ഇത് ഏകദേശം 7115 രൂപ വരും. സ്‌പൈസ് ജെറ്റില്‍ മുതിര്‍ന്നവര്‍ക്ക് നിരക്കിളവ്
ബഹ്റൈനിൽ നിന്ന്
ബഹ്റൈനിൽ നിന്ന് കോഴിക്കോടിനും കൊച്ചിയ്ക്കുമുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. കോഴിക്കോടിന് 50 ബഹ്റൈൻ ദിനാറും കൊച്ചിയ്ക്ക് 45 ബഹ്റൈൻ ദിനാറുമാണ് ടിക്കറ്റിന്റെ വില. ഇത് യഥാക്രമം 8485രൂപ, 7637 രൂപ എന്നിങ്ങനെയാണ്. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
