ഓണാഘോഷം മറുനാട്ടില്‍, കേരളത്തിലേക്ക് നിരക്കിളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മലയാളികളെല്ലാം ഓണമാഘോഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രയായതോടെ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു. ദുബായ് അടക്കമുള്ള അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചത്.

 

ഓണവും പെരുന്നാളും ഒരുമിച്ച് വന്നതോടെ നാട്ടിലേക്കാണ് തിരക്ക് കൂടേണ്ടത്. എന്നാല്‍ നാട്ടിലേക്കുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ ഒഴിവ് വന്നതോടെ വിമാനക്കമ്പനികള്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ഓണം മറുനാട്ടില്‍ ആഘോഷിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു എന്നാണ് നിരക്കുകള്‍ സൂചിപ്പിക്കുന്നത്.

തിരുവോണദിവസത്തെ നിരക്ക്

തിരുവോണദിവസത്തെ നിരക്ക്

തിരുവോണദിവസമായ ബുധനാഴ്ച ദുബായിലേക്കുള്ള നിരക്കുകള്‍ 21,586-27,076 രൂപ വരെയാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 8,204 രൂപ മാത്രമേയുള്ളൂ.

കൊച്ചിയിലേക്ക് നിരക്കിളവ്

കൊച്ചിയിലേക്ക് നിരക്കിളവ്

മുംബൈ,ഡല്‍ഹി,ബെംഗളൂരു,ഗോവ എന്നീ നഗരങ്ങളില്‍ നി്ന്നും കൊച്ചിയിലേക്കുള്ള നിരക്കുകളും കമ്പനികള്‍ കുറച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ഈ നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്.

 

 

ബെംഗളൂരു-കൊച്ചി

ബെംഗളൂരു-കൊച്ചി

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് 5,500 രൂപയാണ് ശരാശരി നിരക്ക്. കൊച്ചി-ബെംഗളൂരു യാത്രയ്ക്ക്
8,890-12,634 രൂപ വരെ ചിലവാകും.

കൊച്ചി-ചെന്നൈ

കൊച്ചി-ചെന്നൈ

കൊച്ചി-ചെന്നൈ യാത്രയ്ക്ക് 8,921-12,325 രൂപയാണ് നിരക്ക്. കൊച്ചിയിലേക്ക് ചെന്നൈയില്‍ നിന്ന്് 2,868 രൂപ മാത്രമേയുള്ളൂ.

 

 

കൊച്ചി-ഡല്‍ഹി

കൊച്ചി-ഡല്‍ഹി

കൊച്ചി-ഡല്‍ഹി യാത്രയ്ക്ക് 9,267-24,217 രൂപയാണ് ചാര്‍ജ്. കൊച്ചിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് 4,840 രൂപ മാത്രമേയുള്ളൂ.

English summary

Hike in air ticket rates to abroad from Kerala during Onam

Air ticket rates to other countries and states from Kerala are increasing due to the increasing demandsof passengers.
Story first published: Wednesday, September 14, 2016, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X