200 രൂപ നോട്ട് എടിഎമ്മുകളിൽ എത്താൻ വൈകും

200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ എത്താൻ വൈകുമെന്ന് സൂചന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസ‍‍ർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുതായി പുറത്തിറക്കിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ എത്താൻ വൈകുമെന്ന് സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർ സജ്ജീകരിക്കേണ്ടിവരും.

 

എടിഎം മെഷീനുകളിൽ മൂന്നു മുതൽ നാലു വരെ അറകളുണ്ട്. ഈ ഓരോ അറകളും ഓരോ വിഭാഗം നോട്ടുകൾക്കും വേണ്ടിയുള്ളതാണ്. എന്നാൽ 200 രൂപ നോട്ടുകൾ വയ്ക്കാൻ പറ്റിയ അറകൾ ഇപ്പോൾ സജ്ജീകരിച്ചിട്ടില്ല. ഇത് സജ്ജീകരിച്ചതിന് ശേഷം മാത്രമേ എടിഎമ്മുകളിലൂടെ പുതിയ നോട്ട് ലഭിച്ചു തുടങ്ങൂ.

 
200 രൂപ നോട്ട് എടിഎമ്മുകളിൽ എത്താൻ വൈകും

എന്നാൽ ഇതിന് ഒരാഴ്ച്ചയെങ്കിലും സമയമെടുക്കുമെന്നാണ് വിവരം. 2000 രൂപ നോട്ട് ഉപയോഗിച്ച് ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടർന്നാണ് 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്.

ആർബിഐ ഗവർണർ ആർ. ഊർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസിൽ ഉൾപ്പെടുന്ന നോട്ടുകളാണ് ഇവ. സാഞ്ചി സ്തൂപത്തിന്റെ ചിത്രവും നോട്ടിലുണ്ട്. തെളിഞ്ഞ മഞ്ഞയാണ് നോട്ടിന്റെ അടിസ്ഥാന നിറം.

malayalam.goodreturns.in

English summary

RBI introduces Rs200 note, but ATMs will not dispense it yet

The Reserve Bank of India (RBI) is issuing Rs200 denomination currency notes of the Mahatma Gandhi (new) series. Select counters of RBI offices and banks will issue these notes, but it will be some time before you can get these notes from an automated teller machine (ATM).
Story first published: Tuesday, August 29, 2017, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X