വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ നിബന്ധനകള്‍; തിരിച്ചറിയൽ രേഖ നിർബന്ധം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാകും. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്‍കി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. യാത്രയിലും ഇതേ തിരിച്ചറിയല്‍ രേഖ തന്നെ ഹാജരാക്കണം.

 

അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അച്ചടക്കലംഘനത്തിന്‍റെ സ്വഭാവമനുസരിച്ചായിരിക്കും യാത്രക്കാര്‍ക്ക് വിലപ്പെടുത്തുക.

വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ നിബന്ധനകള്‍

'നോ ഫ്ലൈ' ലിസ്റ്റും ഉടൻ പ്രാബല്യത്തില്‍ വരും. വിമാന യാത്രകളിൽ പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെയാവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇവരെ പിന്നീട് നിശ്ചിത കാലത്തേക്കോ സ്ഥിരമായോ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

പല വിദേശ രാജ്യങ്ങളിലും ഇത്തരം സംവിധാനം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിലവിൽ പാസ്‍പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്.

malayalam.goodreturns.in

English summary

From today these ID proofs mandatory to book flight tickets

These will be the IDs required to book your flight ticket from Friday onwards. The Centre will issue the final No Fly List rules on Friday in which the IDs required to book flight tickets would be mentioned.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X