പാക്കിസ്ഥാൻകാർക്ക് ഇനി അമേരിക്കയിൽ രക്ഷയില്ല!!! ഹബീബ് ബാങ്ക് ന്യൂയോർക്കിൽ നിന്ന് ഔട്ട്

പാക്കിസ്ഥാനിലെ പ്രമുഖ ബാങ്കായ ഹബീബ് ബാങ്കിന്റെ അമേരിക്കയിലെ ശാഖ അടച്ചു പൂട്ടാൻ ഉത്തരവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ബാങ്കായ ഹബീബ് ബാങ്കിന്റെ ന്യൂയോർക്ക് ശാഖ അടച്ചു പൂട്ടാൻ യുഎസ് ബാങ്കിം​ഗ് റെഗുലേറ്റേഴ്സ് ഉത്തരവിട്ടു. കഴിഞ്ഞ 40 വർഷമായി ന്യൂയോർക്കിൽ പ്രവ‍ർത്തിച്ചു വന്ന ബാങ്കിന്റെ ശാഖയാണിത്.

ഭീകരപ്രവർത്തനങ്ങൾക്കും മറ്റും ബാങ്ക് വഴി പണമിടപാട് നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അടച്ചു പൂട്ടാൻ അമേരിക്ക ഉത്തരവിട്ടത്. പാകിസ്ഥാനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഹബീബ് ബാങ്ക്. ബാങ്ക് വഴി കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

പാക്കിസ്ഥാൻ ബാങ്ക് അമേരിക്കയിൽ നിന്ന് ഔട്ട്!!!

വിദേശബാങ്കുകളെ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റ് ബാങ്കിന് മേൽ 225 മില്യൺ ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. 1978ലാണ് ഹബീബ് ബാങ്ക് അമേരിക്കയിൽ പ്രവർത്തനമാരംഭിച്ചത്.

2006ൽ നിയമവിരുദ്ധമായ ഇടപാടുകളുകൾ നടത്തുന്നത് സംബന്ധിച്ച് ബാങ്കിന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ പല സ്വകാര്യബാങ്കുകളുമായി ഹബീബ് ബാങ്ക് കോടിക്കണക്കിന് ഡോളർ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും പണം ഭീകരതയ്ക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കിന് സാധിച്ചിട്ടില്ലെന്നും ന്യൂയോർക്ക് റെ​ഗുലേറ്റേഴ്സ് പറയുന്നു.

malayalam.goodreturns.in

English summary

Pakistan's biggest bank kicked out of US, fined over terror financing charge

US banking regulators ordered Pakistan's Habib Bank to shutter its New York office after nearly 40 years, for repeatedly failing to heed concerns over possible terrorist financing and money laundering, officials said.
Story first published: Friday, September 8, 2017, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X