എംജിആർ മുഖച്ചിത്രത്തോടെ 100 രൂപ നാണയം ഉടൻ പുറത്തിറക്കും

Posted By:
Subscribe to GoodReturns Malayalam

എഐഎഡിഎംകെ സ്ഥാപകനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എംജിആറിന്റെ നൂറാം ജന്മവർഷത്തിൽ അദ്ദേഹത്തെ ആദരിക്കാനായി കേന്ദ്രസർക്കാർ 100 രൂപ നാണയം പുറത്തിറക്കും. 4.4 സെന്റിമീറ്റർ വ്യാസവും 35 ഗ്രാം തൂക്കവും നാണയത്തിനുണ്ടാകും.‌ 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം വീതം നിക്കലും സിങ്കുമാണ് നാണയം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്.

എംജിആർ മുഖച്ചിത്രത്തോടൊപ്പം ' ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം' എന്ന് ഇംഗ്ലീഷിലും ദേവനാഗരിയിലും നാണയത്തിൽ രേഖപ്പെടുത്തും. എംജിആറിന്റെ ചിത്രത്തിന് താഴെ '1917-2017 എന്നുമുണ്ടാകും. കൂടാതെ മറുവശത്ത് അശോകസ്തംഭവും ആലേഖനം ചെയ്താണു നാണയം ഇറക്കുക. പുതിയ അഞ്ചുരൂപ നാണയങ്ങളും ഇതോടൊപ്പം പുറത്തിറക്കും.

എംജിആർ മുഖച്ചിത്രത്തോടെ 100 രൂപ നാണയം ഉടൻ പുറത്തിറക്കും

അഞ്ച് രൂപ നാണയത്തിന് ആറ് ഗ്രാമാണ് തൂക്കമുള്ളത്. ചെമ്പ് 75 ശതമാനവും സിങ്ക് 20 ശതമാനവും നിക്കല്‍ അഞ്ച് ശതമാനവും ചേര്‍ത്താണ് നാണയത്തിന്റെ നിര്‍മാണം.

എംജിആറിന്റെ നൂറാം ജന്മവർഷത്തിൽ പ്രത്യേക നാണയവും തപാൽ സ്റ്റാംപും പുറത്തിറക്കണമെന്നു തമിഴ്നാട് സർക്കാർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.

malayalam.goodreturns.in

English summary

Centre set to introduce Rs 100 coins soon

The Ministry of Finance on Monday issued a notification regarding the introduction of Rs 100 coins to commemorate the birth centenary of AIADMK founder Dr MG Ramachandaran and renowned Carnatic singer Dr MS Subbulakshmi
Story first published: Wednesday, September 13, 2017, 12:10 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns