ആധാറും ഡ്രൈവിംഗ് ലൈസന്‍സും ബന്ധിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
പാൻ കാർഡിനും മൊബൈൽ നമ്പറിനും പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ സാധിച്ചെന്നും സാമ്പത്തിക ക്രമക്കേടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വ്യാജ ലൈന്‍സുകള്‍ തടയുന്നതിനടക്കം സഹായിക്കും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം വരുന്നതിനു മുമ്പാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം.
2018 ഫെബ്രുവരിക്ക് മുമ്പാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാൻ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
