ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളം; ഒരു കുപ്പിയ്ക്ക് വില 65 ലക്ഷം!!!

സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍ നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും വില കൂടിയ വെള്ളം രാജ്യത്ത് ഉടൻ എത്തും. എന്നാൽ ഈ വെള്ളം കൈയിൽ പത്തോ അമ്പതോ കരുതിയാൽ പോരോ 65 ലക്ഷം രൂപയാണ് ഒരു കുപ്പി വെള്ളത്തിന്റെ വില.

 

സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍ നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ രാജ്യത്തെത്തുന്നത്. മാധുര്യമേറിയതും സാന്ദ്രത കുറഞ്ഞതും പ്രകൃതിദത്തമായി ആല്‍ക്കലൈന്‍, ഇലക്ട്രോലൈറ്റ്, മിനറല്‍സ് എന്നിവ അടങ്ങിയതുമാണ് ഈ വെള്ളം.

 
ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളത്തിന്റെ വില 65 ലക്ഷം

വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന ഈ വെള്ള കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള വിപണനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഉള്‍പ്പടെയുള്ള 18 രാജ്യങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നത്.

ആഢംബര ഹോട്ടലുകള്‍, നിശാക്ലബുകള്‍, ലക്ഷ്വറി ഗിഫ്റ്റ് മാര്‍ക്കറ്റ് തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് 12 ഡോളര്‍ (800 രൂപ) വില വരുന്ന ഈ സീരീസ് പുറത്തിറക്കിയിട്ടുള്ളത്. 2018 പകുതിയോടെയാകും ഇന്ത്യന്‍ വിപണിയില്‍ ഈ അതിവിശിഷ്ട കുടിവെള്ളം എത്തുക.

malayalam.goodreturns.in

English summary

Beverly Hills 90H20 bills itself as the 'champagne of water'

The PR pitch for Beverly Hills 90H20 borrows heavily on the wine and spirits vernacular to sell the "best tasting water in the world.
Story first published: Tuesday, September 19, 2017, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X