ഇനി പോക്കറ്റ് കാലിയാകാതെ ഫോൺ വിളിക്കാം; കോള്‍ നിരക്കുകള്‍ ഒക്ടോബര്‍ മുതല്‍ കുറയും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ കുറയും. കോളുകള്‍ പരസ്പരം കണക്ട് ചെയ്യുന്നതിന് മൊബൈല്‍ കമ്പനികള്‍ പരസ്പരം ഈടാക്കുന്ന ചാര്‍ജില്‍ വന്‍ കുറവാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഒക്ടോബർ ഒന്നു മുതൽ

ഒക്ടോബർ ഒന്നു മുതൽ

മിനിറ്റിന് 14 പൈസയായിരുന്നത് ആറു പൈസയാക്കിയാണ് കുറച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.

2020ഓടെ പൂർണമായും ഒഴിവാക്കും

2020ഓടെ പൂർണമായും ഒഴിവാക്കും

ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് പടിപടിയായി ഇല്ലാതാക്കാനാണ് ട്രായ്‍യുടെ നീക്കം. ഇതുപ്രകാരം 2020 ജനുവരി ഒന്നോടെ നിരക്ക് പൂര്‍ണമായും ഇല്ലാതാകും. ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ നീക്കം മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തിപ്പെടുത്തും.

കമ്പനികളുടെ അഭിപ്രായം

കമ്പനികളുടെ അഭിപ്രായം

എയര്‍ടെല്‍, വൊഡഫോണ്‍, ഐഡിയ എന്നീ മുന്‍നിര കമ്പനികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഫലം കണ്ടില്ല. ഇന്റര്‍ കണക്ട് യൂസര്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നായിരുന്നു ഈ കമ്പനികളുടെ ആവശ്യം. എന്നാല്‍, ചാര്‍ജ് ഒഴിവാക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടത്.

ജിയോ നിരക്ക് കുറയ്ക്കും

ജിയോ നിരക്ക് കുറയ്ക്കും

ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് കുറച്ചതോടെ ജിയോ വീണ്ടും പുതിയ കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ മറ്റു മൊബൈല്‍ കമ്പനികള്‍ കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

malayalam.goodreturns.in

English summary

Trai slashes call link fee to 6 paise a minute: Reliance Jio to gain as Airtel & Vodafone see more financial stress

The Telecom Regulatory Authority of India (Trai) on Tuesday slashed the charge paid by telcos for mobile calls made by their customers to networks of other companies to 6 paise a minute, from 14 paise at present.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X