ജിയോയെ തോൽപ്പിക്കാൻ വീണ്ടും എയർടെൽ!! 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും

199 രൂപയുടെ പുതിയ പ്ലാനുമായി എയർടെൽ. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ഈ ഓഫർ പ്രകാരം ഉപഭോക്താക്കൾക്ക് ലഭിക്കുക

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോയോടുള്ള മത്സരത്തിന്റെ ഭാഗമായി പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും രംഗത്ത്. നിലവിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകുമെങ്കിലും തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമായിരിക്കും ഓഫർ ലഭിക്കുകയെന്ന് കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

199 രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. അതേസമയം, 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകളും 2ജിബി 4ജി ഡാറ്റയും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്.

എയർടെൽ ഓഫർ:199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും

349 രൂപയുടെ പ്ലാനില്‍ പ്രതി ദിനം ഒരു ജിബി ഡാറ്റ എന്ന നിലയില്‍ 28 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് നല്‍കുക. 399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളടക്കം 70 ജിബി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.

എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനിലാവട്ടെ 4ജിബി 4ജി/ 3ജി ഡാറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഈ ഓഫറിന്റെ വാലിഡിറ്റി 28 ദിവസമാണ്.

malayalam.goodreturns.in

English summary

Airtel offers new plan; get 1 GB data, unlimited calling for this unbelievable amount

Just one day after Reliance Jio extended its Rs 149 plan, Bharti Airtel has come up with a new offer under which it is offering unlimited calls and 1 GB or gigabyte of data priced at just Rs 199. This new plan which is now available on the official website of Airtel – airtel.in has a validity of 28 days.
Story first published: Wednesday, October 4, 2017, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X