ഇനി ഹോട്ടലിൽ നിന്ന് വയറ് നിറയെ കഴിക്കാം; ഭക്ഷണ സാധനങ്ങൾക്ക് വില കുറയും

ഭക്ഷണ വിലയിൽ കാര്യമായ കുറവു വരുത്താൽ തീരുമാനം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതോടൊപ്പം 27 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുകയും ചെയ്തു. നിരവധി ഉല്‍പന്നങ്ങളുടെ നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.

ഹോട്ടലുകളുടെ വാർഷിക കോംപോസിഷൻ വിറ്റുവരവ് പരിധി മുക്കാൽ കോടിയിൽ നിന്നു ഒരു കോടിയാക്കി വർധിപ്പിച്ചതും എസി റസ്റ്ററന്റുകളുടെ നികുതി 18 ശതമാനത്തിൽ നിന്നു കുറയ്ക്കാൻ ധാരണയിലെത്തിയതും ഭക്ഷണ വിലയിൽ കാര്യമായ കുറവു വരുത്തും.

ഹോട്ടൽ ഭക്ഷണത്തിന്  വില കുറയും

സംസ്ഥാനത്ത് 2300 ഹോട്ടലുകൾ മാത്രമാണ് ഇതുവരെ ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. ഇതിൽ 25 ശതമാനം മാത്രമേ കോംപസിഷൻ സ്കീം തിരഞ്ഞെടുത്തിട്ടുള്ളൂ.

കൂടാതെ ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ ഇനി പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. മാസം തോറും റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കിയിരുന്നു. കേരളത്തിന്റെ ഒരു പ്രധാന ആവശ്യം ഇതായിരുന്നെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു.

malayalam.goodreturns.in

English summary

GST simplified: Council cuts tax rates on 27 goods. Here's how consumers will gain

The GST Council, headed by Finance Minister Arun Jaitley on Friday tweaked the GST regime to provide relief to thousands of small firms and exporters and reduced the tax burden on 27 goods including food items such as namkeens which will turn cheaper.
Story first published: Saturday, October 7, 2017, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X