ജിയോയോട് മത്സരിച്ച് എയ‍‍ർടെൽ; വെറും 1399 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍

എയര്‍ടെലും പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണും ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു

ജിയോയുടെ ഫീച്ചർ ഫോണിന് വെല്ലുവിളിയായി മുഖ്യ എതിരാളിയായ എയര്‍ടെലും പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണും ചേര്‍ന്ന് അതിലും കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. 'മേരാ പെഹലാ 4 ജി സ്മാര്‍ട്‌ഫോണ്‍' പദ്ധതിയ്ക്ക് കീഴിലാണ് ഫോൺ നിർമ്മാണം. കൂടുതല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എയർടെൽ വ്യക്തമാക്കി.

കാര്‍ബണ്‍ എ40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോൺ

കാര്‍ബണ്‍ എ40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോൺ

കാര്‍ബണിന്റെ 3,499രൂപ വിലയുള്ള കാര്‍ബണ്‍ എ40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോണാണ് ഉപയോക്താവിന് 1,399 രൂപ ആകെ ചെലവില്‍ ലഭ്യമാക്കുക. 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി ജിയോഫോണ്‍ വില്‍പന നടത്തുന്ന രീതിയിലാണ് കാര്‍ബണ്‍ എ 40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോണും വില്‍ക്കുക. ജിയോ ഫീച്ച‍‍ർ ഫോൺ വാങ്ങുന്നവർ കുടുങ്ങും; പുതിയ നിബന്ധനകളുമായി അംബാനി

ഫോണിന്റെ സവിശേഷതകൾ

ഫോണിന്റെ സവിശേഷതകൾ

ഡ്യൂവല്‍ സിം സൗകര്യമുള്ള സ്മാര്‍ട്‌ഫോണാണ് കാര്‍ബണ്‍ എ 40 ഇന്ത്യന്‍. ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഫോണില്‍ ഉപയോഗിക്കാനാവും. 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് പ്രവര്‍ത്തിക്കുക. മൈ എയര്‍ടെല്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് തുടങ്ങിയ പ്രീ ലോഡഡ് എയര്‍ടെല്‍ ആപ്ലിക്കേഷനുകളും ഫോണിലുണ്ടാവും. ജിയോ ക്യാഷ് ബാക്ക് ഓഫർ!!! എങ്ങനെ ലഭിക്കുമെന്നറിയണ്ടേ???

ഇന്റേണല്‍ മെമ്മറി

ഇന്റേണല്‍ മെമ്മറി

1.3 Ghz പ്രൊസസറില്‍ 1ജിബി റാമും 8ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിനുണ്ടാവും. 32 ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. 1400 mAh ബാറ്ററിയുള്ള ഫോണില്‍ 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, .3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയും ഉണ്ടാവും. എയർടെൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!!! ആധാർ എങ്ങനെ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാം

എയര്‍ടെല്‍ താരിഫ് പ്ലാൻ

എയര്‍ടെല്‍ താരിഫ് പ്ലാൻ

169 രൂപയില്‍ തുടങ്ങുന്ന എയര്‍ടെല്‍ താരിഫ് പ്ലാനുകളും ഇതോടൊപ്പം ലഭിക്കും. ജിയോഫോണിനുള്ള 153 രൂപയുടെ പ്ലാനിന് സമാനമായി 169 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 500എംബി ഡാറ്റയുമാണ് എയര്‍ടെല്‍ നല്‍കുന്നത്. ഇന്ത്യൻ വിപണിയിൽ വീണ്ടും നോക്കിയ തരം​ഗം; വില 9499 രൂപ മുതൽ

ജിയോ ഫോൺ

ജിയോ ഫോൺ

റിലയന്‍സ് ജിയോ 1500 രൂപ വിലയ്ക്ക്, 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തിച്ചിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം ഫോണ്‍ തിരികെനല്‍കുമ്പോള്‍ 1500 രൂപ തിരികെ നല്‍കുന്നതാണു ജിയോയുടെ പദ്ധതി. 36 മാസം 169 രൂപ വീതമെങ്കിലും റീചാർജ് ചെയ്യണം. 18 മാസം കഴിയുമ്പോൾ ഉപഭോക്താവിന് 500 രൂപ തിരികെ ലഭിക്കും. 36 മാസം പിന്നിടുമ്പോള്‍ 1000 രൂപയും ലഭിക്കും. ഒരു രൂപയുണ്ടോ കൈയില്‍, സ്മാര്‍ട്‌ഫോണ്‍ വാങ്ങിക്കാം

ജിയോ ഫോണിന്റെ പ്രത്യേകതകൾ

ജിയോ ഫോണിന്റെ പ്രത്യേകതകൾ

ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളോട് കൂടിയതാണ് ഈ ഫീച്ചർ ഫോൺ. ആൽഫാ ന്യൂമെറിക് കീപാഡ്, 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, എഫ്എം റേഡിയോ തുടങ്ങിയ മറ്റനേകം ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുന്നു. കൂടാതെ ഫോണിൽ 22 ഭാഷകൾ സപ്പോർട്ട് ചെയ്യും. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X