ഒരു രൂപയുണ്ടോ കൈയില്‍, സ്മാര്‍ട്‌ഫോണ്‍ വാങ്ങിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഒരു രൂപ മാത്രം ചിലവാക്കി ഫോണ്‍ വാങ്ങിക്കാം. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയാണ് ഒരു രൂപയില്‍ സ്മാര്‍ട്‌ഫോണ്‍ എന്ന ഓഫറുമായി രംഗത്ത്.

 

ദീപാവലി ഫ്‌ളാഷ് സെയിലിലാണ് ഷവോമിയുടെ ഈ പുതിയ ഓഫര്‍ ലഭ്യമാകുക.

ദീപാവലി ഫ്‌ളാഷ്‌സെയില്‍

ദീപാവലി ഫ്‌ളാഷ്‌സെയില്‍

ഉത്സവകാലത്തോടനുബന്ധിച്ചാണ് ഷവോമി ഈ വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ 19 വരെയുളള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ദീപാവലി ഫ്‌ളാഷ്‌സെയില്‍ നടക്കുക.

30 സ്മാര്‍ട്‌ഫോണുകള്‍ വില്‍പ്പനയ്ക്ക്

30 സ്മാര്‍ട്‌ഫോണുകള്‍ വില്‍പ്പനയ്ക്ക്

ഓരോ ദിവസവും നടക്കുന്ന ഫ്‌ളാഷ് സെയിലിലൂടെ 30 സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി വില്പനയ്ക്കു വയ്ക്കുന്നത്. ഓണ്‍ലൈനായാണ് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുക.

വില്‍പന ഇങ്ങനെ

വില്‍പന ഇങ്ങനെ

ഒക്ടോബര്‍ 17ന് റെഡ്മി 3എസ് പ്രൈം, ഒക്ടോബര്‍ 18ന് റെഡ്മി നോട്ട് 3, ഒക്ടോബര്‍ 19ന് റെഡ്മി 4 എന്നീ ഫോണുകളാണ് ഫ്‌ളാഷ് സെയിലില്‍ വില്പനക്കുള്ളത്.

ഫോണുകള്‍ക്ക് മികച്ച അഭിപ്രായം

ഫോണുകള്‍ക്ക് മികച്ച അഭിപ്രായം

11,999 രൂപ, 14,999 രൂപ എന്നിങ്ങനെയാണ് യഥാക്രമം റെഡ്മി നോട്ടിന്റേയും മി മാക്‌സിന്റേയും വില. ഈയടുത്ത് നടന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ സെയിലിലും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലും ശ്രദ്ധയാകര്‍ഷിച്ച ഫോണുകളാണിവ രണ്ടും.

ഫോണ്‍ മാത്രമല്ല 1 രൂപയില്‍

ഫോണ്‍ മാത്രമല്ല 1 രൂപയില്‍

ഫോണിന് പുറമേ ഇതേ ദിവസങ്ങളില്‍ ഷവോമിയുടെ മറ്റ് ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ ഓഫറുകളില്‍ ലഭ്യമാകും. 20000 എംഎഎച്ച് മീ പവര്‍ബാങ്ക്, മീ ബാന്‍ഡ് 2, മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍ എന്നിവയും ഫ്‌ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്വന്തമാക്കാം.

വാര്‍ത്ത ഷെയര്‍ ചെയ്താല്‍ മാത്രം ഓഫര്‍

വാര്‍ത്ത ഷെയര്‍ ചെയ്താല്‍ മാത്രം ഓഫര്‍

ഈ ഓഫര്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഷവോമിയുടെ ഫ്‌ളാഷ് സെയിലിനെ കുറിച്ച് ഉപഭോക്താക്കള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്താല്‍ മാത്രമേ ഈ ഓഫര്‍ നേടാന്‍ അവസരം ലഭ്യമാവുകയുള്ളൂ.

കൂപ്പണുകള്‍ വാങ്ങാം

കൂപ്പണുകള്‍ വാങ്ങാം

ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണിനെ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നവര്‍ രണ്ട് മണിക്കൂറിനകം തന്നെ ഒരു രൂപ അടച്ചിരിക്കണം. ഇല്ലെങ്കില്‍ ഓഡര്‍ സ്വമേധയാ റദ്ദാക്കപ്പെടും.100, 200, 500 എന്നിങ്ങനെ കൂപ്പണുകള്‍ ഷവോമിയുടെ വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പണമടച്ച് നേടാം. തുടര്‍ന്ന് ഫ്‌ളാഷ് സെയില്‍ നടക്കുമ്പോള്‍ ഈ കൂപ്പണുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങാനാകും.

English summary

Xiaomi's Diwali Sale Starts On Monday

Xiaomi, which is set to kick off pre-festive promotional campaign—"Diwali with Mi sale"—next week, announced to reduce the price of popular smartphone series.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X