9000 രൂപ ക്യാഷ്ബാക്ക്; ഗൂഗിൾ തേസ് ഡൗൺലോഡ് 50 ലക്ഷം കടന്നു

ഗൂഗിൾ തേസിന്റെ ഡൗൺലോഡ് 50 ലക്ഷം കടന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിളിന്റെ പുതിയ മൊബൈൽ വാലെറ്റായ തേസിന്റെ ഡൗൺലോഡ് 50 ലക്ഷം കടന്നു. നാലു ലക്ഷം സ്ഥിരം ഉപയോക്താക്കളെയും ലഭിച്ചു. കഴിഞ്ഞ മാസം മൂന്നു കോടിയുടെ ഇടപാടുകളാണ് തേസ് വഴി നടന്നത്.

യുപിഐ സംവിധാനം

യുപിഐ സംവിധാനം

കേന്ദ്രസർക്കാരിന്റെ ഭീം ആപ്പിന്റെ അതേ പ്രവർത്തനശൈലിയാണ് ഗൂഗിൾ തേസിനും. യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന തേസിന് ഐസിഐസി ബാങ്കാണ് സാങ്കേതിക സഹായം നൽകുന്നത്.

രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം ഗൂഗിൾ അക്കൗണ്ട് ലിങ്ക് ചെയ്യാം. തുടർന്ന് യുപിഐ വഴി ബാങ്ക് അക്കൗണ്ടുകൾ തേസിൽ അറ്റാച്ച് ചെയ്യാം. തുടർന്ന് പണമിടപാടുകൾ നടത്താം.

കാഷ്ബാക്ക് ഓഫർ

കാഷ്ബാക്ക് ഓഫർ

തേസ് ഡൗൺലോഡ് ചെയ്യുന്നവർക്ക് നിരവധി ക്യാഷ്ബാക്ക് ഓഫറുകളും ക്യാഷ് പ്രൈസുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളെയും തേസിലേക്ക് ക്ഷണിക്കാം. നിങ്ങൾ ക്ഷണിക്കുന്ന സുഹൃത്ത് തേസ് ഇൻസ്റ്റാൾ ചെയ്ത ആദ്യ ഇടപാട് നടത്തുമ്പോൾ നിങ്ങൾക്കും സുഹൃത്തിനും 51 രൂപ വീതം കാഷ്ബാക്ക് ലഭിക്കും.

അക്കൗണ്ട് നമ്പ‍ർ വേണ്ട‌

അക്കൗണ്ട് നമ്പ‍ർ വേണ്ട‌

തേസ് വഴി പണം കൈമാറാൻ അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‍സി കോഡോ ആവശ്യമില്ല. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാവുന്നതാണ്. വളരെ വേ​ഗത്തിൽ പണമിടപാട് നടത്താം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

malayalam.goodreturns.in

English summary

Over 5 million people download Google's 'Tez' payment app

Google's digital payment app 'Tez' that was launched in India on September 18 has been downloaded five million times on Play Store. Within 24 hours of 'Tez' being launched, Google saw nearly 1.8 crore gross merchandise volume (GMV) done with over four lakh active users.
Story first published: Saturday, October 14, 2017, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X