സാംസങ് സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവച്ചു

സാംസങ് ഇലക്ട്രോണിക്‌സ് സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാംസങ് ഇലക്ട്രോണിക്‌സ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ കമ്പനിയുടെ സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവച്ചു. സാംസങ് ഇലക്ട്രോണിക്‌സിന്റെ സിഇഒയും വൈസ് ചെയര്‍മാനുമാണ് ക്വാന്‍ ഓഹ്യൂന്‍.

 

കമ്പനിയുടെ പരമോന്നത പദവിയിലേക്ക് ഹ്യൂന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. കമ്പനിയിലുണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം.

 
സാംസങ് സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവച്ചു

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഭിവാജ്യഭാഗമായ ചിപ്പുകളുടെ മേഖലയാണ് ഹ്യൂന്‍ കൈകാര്യം ചെയ്തിരുന്നത്. മേഖലയിലെ പ്രവര്‍ത്തന മികവ് കാരണം മിസ്റ്റര്‍ ചിപ്പ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.32 വർഷക്കാലം സാംസങിൽ ജോലി ചെയ്തതിരുന്ന ക്വാന്‍ ഓഹ്യൂനിന്റെ രാജി കമ്പനിയ്ക്കേറ്റ കനത്ത പ്രഹരമാണ്.

അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സാംസങ് ഇലക്‌ട്രോണിക്സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. കമ്പനിയുടെ സ്ഥാപകനായ പിതാവ് ലി കുനേ മൂന്നുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലായതിന് പിന്നാലെയാണ് ലീ ജാ യങ് കമ്പനിയുടെ ചുമതല ഏറ്റെടുത്തത്.

malayalam.goodreturns.in

English summary

Samsung Electronics CEO Kwon Oh-hyun to step down from management

Samsung Electronics Co Ltd said on Friday its CEO and Vice Chairman Kwon Oh-hyun plans to step down from management, deepening concerns over a leadership vacuum at the tech giant after group scion Jay Y. Lee was jailed for bribery.
Story first published: Saturday, October 14, 2017, 13:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X