കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തും
കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ ചട്ടങ്ങളിൽ ഭേദഗതി. ആറ് നിയമങ്ങളും 13 ചട്ടങ്ങളും ഭേദഗതി ചെയ്യുന്ന കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യാൻ സാധ്യത.
കേരളം പിന്നിൽ
വ്യവസായ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളം ഏറ്റവും പിന്നിലാണ്. ബിസിനസ് തുടങ്ങാൻ അപേക്ഷ സമർപ്പിച്ച് കാലങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ഇതിന് മാറ്റം വരുത്താനാണ് പുതിയ തീരുമാനമെന്നാണ് സൂചന. ഗീതാ ഗോപിനാഥ് നിസാരക്കാരിയല്ല!!! മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതിന് പിന്നിൽ
ഓൺലൈൻ സംവിധാനം
അപേക്ഷകൾ സമർപ്പിച്ച് നിശ്ചിത സമയത്തിനകം അനുമതി നേടാൻ ഓൺലൈൻ സംവിധാനം ആരംഭിക്കുമെന്നും സൂചനയുണ്ട്. അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി കിട്ടിയില്ലെങ്കിൽ അവ കിട്ടിയതായി കണക്കാക്കും. ഇത്തരത്തിലുള്ള കല്പിതാനുമതി ഓൺലൈൻ സംവിധാനത്തിലൂടെ തന്നെ ലഭ്യമാക്കും. ഇതിന് അഞ്ച് വർഷം സാധുതയുണ്ടായിരിക്കും. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്
കേരള വ്യവസായ വികസന കോർപ്പറേഷൻ
കേരള വ്യവസായ വികസന കോർപ്പറേഷനാണ് ഈ സംവിധാനം ഏർപ്പെടുത്താൻ ശുപാർശ നൽകിയത്. ഇത് വ്യവസായ വകുപ്പ് അംഗീകരിച്ചതായി സർക്കാർ വൃത്തങ്ങൾ സൂചന നൽകി. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം
ഏകജാലക സംവിധാനം
വ്യവസായങ്ങൾക്ക് അനുമതി നേടാൻ ഏകജാലക സംവിധാനമാണ് ഇപ്പോൾ നിലവിലുള്ളത്. 30 ദിവസം മുതൽ 60 ദിവസത്തിനകം അനുമതി നൽകണമെന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ല. അനുമതി നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ കിട്ടിയതായി കണക്കാമെന്ന് ആ സംവിധാനത്തിലും നിബന്ധനയുണ്ട്. എന്നാൽ ഇങ്ങനെ അനുമതി കിട്ടിയാൽ വർഷം തോറും പുതുക്കേണ്ടി വരും. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ
നീതി ആയോഗ് റിപ്പോർട്ട്
നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം വ്യവസായ സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിന്റെ കാര്യത്തിൽ കേരളം ഏറ്റവും പിന്നിലാണ്. അസം മാത്രമാണ് കേരളത്തിന് പിന്നിലുള്ള സംസ്ഥാനം. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications