ഗീതാ ​ഗോപിനാഥ് നിസാരക്കാരിയല്ല!!! മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതിന് പിന്നിൽ

ഗീതാ ​ഗോപിനാഥ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞയെക്കുറിച്ച്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയൻ ഗീതാ ​ഗോപിനാഥിനെ നിയമിച്ചപ്പോൾ നിരവധി വിവാദങ്ങളും തലപൊക്കിയിരുന്നു. പ്രതിഫലമില്ലാതെ പാർട്ടിയിൽ തന്നെയുള്ള പലരും ആ സ്ഥാനത്ത് ഇരിക്കാൻ ആ​ഗ്രഹിച്ചിരുന്നെങ്കിലും ​പിണറായി തീരുമാനത്തിൽ ഉറച്ചു നിന്നു. കാരണം ​ഗീത ​ഗോപിനാഥ് നിസാരക്കാരിയല്ല. നാൽപ്പത്തിയഞ്ചുകാരിയായ ഈ സാമ്പത്തിക വിദ​ഗ്ധയെക്കുറിച്ച് കൂടുതൽ അറിയണ്ടേ...

അമൃത്യാ സെന്നിന് ശേഷം

അമൃത്യാ സെന്നിന് ശേഷം

അമൃത്യാ സെന്നിന് ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗത്തിലെ പ്രൊഫസർ ആകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീതാ ​ഗോപിനാഥ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതയെ നിയമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമാണ് പലരും ഗീത ഗോപിനാഥ് എന്ന പേര് തന്നെ കേള്‍ക്കുന്നത്. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

കണ്ണൂരുകാരി

കണ്ണൂരുകാരി

കണ്ണൂര്‍ മയ്യില്‍ സ്വദേശിയും കർഷകനുമായ ടി.വി. ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടേയും മകളാണ് ഗീത ഗോപിനാഥ്. സ്വന്തം നാടിന്റെ വികസനത്തിന് തന്റെ കഴിവും പരിശ്രമവും സംഭാവന ചെയ്യുന്നതിനുള്ള അവസരം വളരെയേറെ സന്തോഷത്തോടെയാണ് ഗീതാ ഗോപിനാഥ് ഏറ്റെടുത്തത്. എന്താണ് പാൻ മൈ​ഗ്രേഷൻ??? നിങ്ങൾക്ക് ഇത് ബാധകമാണോ???

ഇന്ത്യയ്ക്ക് അഭിമാനം

ഇന്ത്യയ്ക്ക് അഭിമാനം

ഡൽഹിയിലെ ലേഡി ശ്രീ രാം കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഗീത പിഎച്ച്ഡിക്കായി അമേരിക്കയിലേക്ക് കുടിയേറുന്നത്. ഫോബ്‌സ് മാഗസിന്റെ 2017ലെ സമ്പന്നരുടെ പട്ടികയിലും പത്ത് മലയാളികള്‍

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്പന്നമായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ് എന്ന സാമ്പത്തിക വിദഗ്ധ. 1990-91 കാലത്ത് ഇന്ത്യ ഏറ്റവും വലിയ നാണയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഗീത ഗോപിനാഥ് ഡൽഹി യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദപഠനം നടത്തുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ തന്നെ ബിരുദാനന്തര പഠനം നടത്താനും അന്താരാഷ്ട്ര ധനകാര്യത്തിൽ തന്റെ താല്പര്യത്തിന് അടിത്തറയിട്ടതും അന്നത്തെ ആ നാണയ പ്രതിസന്ധിയാണെന്ന് ഗീത ഗോപിനാഥ് പിന്നീട് ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ 10 പേ‍ർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാ‍ർ

മറ്റ് പദവികൾ

മറ്റ് പദവികൾ

ബോസ്റ്റണിലെ ഫെഡറൽ റിസർവ് ബാങ്കിലെ വിസിറ്റിംഗ് സ്കോളറാണ് ഗീത ഗോപിനാഥ്. കൂടാതെ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിലെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം കൂടിയാണ് ഇവർ. റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡീസ്, അമേരിക്കൻ ഇക്കണോമിക് റിവ്യൂ, ഐ.എം.എഫ് ഇക്കണോമിക് റിവ്യൂ എന്നീ മാധ്യമങ്ങളിൽ എഡിറ്റോറിയൽ പദവിയും വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ

രഘുറാം രാജനും ഗീത ഗോപിനാഥും

രഘുറാം രാജനും ഗീത ഗോപിനാഥും

മുൻ ആർബിഐ ഗവർണർ രഘുറാം രാജനുമായി ഗീത ഗോപിനാഥിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഒരു അന്തർദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ഗീത തന്റെ നിലപാട് വ്യക്തമാക്കുകയും രഘുറാം രാജനെ ആർബിഐ ഗവർണറാക്കിയതിൽ സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

malayalam.goodreturns.in

English summary

Gita Gopinath: Kerala gets its money tips from this Harvard professor

The 45-year-old economist is the third woman ever and the first Indian after Amartya Sen to have tenured as a professor at Harvard University's high-brow economics department.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X