50,000 രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് അസല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

അമ്പതിനായിരം രൂപയ്ക്ക് മുകളിലുളള സാമ്പത്തിക ഇടപാടുകള്‍ക്ക് അസല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പതിനായിരം രൂപയ്ക്ക് മുകളിലുളള സാമ്പത്തിക ഇടപാടുകള്‍ക്ക് അസല്‍ തിരിച്ചറിയല്‍ രേഖ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി. നിര്‍ദിഷ്ട പരിധിക്ക് മുകളിലുളള സാമ്പത്തിക ഇടപാടുകള്‍ക്ക് അസല്‍ തിരിച്ചറിയല്‍ രേഖ ഇടപാടുകാരന്‍ ഹാജരാക്കിയെന്ന് ബാങ്കുകള്‍ ഉള്‍പ്പെടെയുളള ധനകാര്യസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.

 

ആധാര്‍ ഉള്‍പ്പെടെയുളള ഔദ്യോഗിക രേഖകളാണ് തിരിച്ചറിയല്‍ രേഖയായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

 
സാമ്പത്തിക ഇടപാടുകള്‍ക്ക് അസല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

വ്യാജ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഇതിന് പുറമേ തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഒത്തു നോക്കിയശേഷം പകര്‍പ്പ് റെക്കോഡായി സൂക്ഷിക്കാനും വിജ്ഞാപനത്തില്‍ പറയുന്നു.

ആവശ്യം വരുമ്പോള്‍ ഇടപാടുകാരന്റെ വിവരങ്ങള്‍ ധനകാര്യ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതിനാണ് ഈ നിര്‍ദേശം . ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ഈ വ്യവസ്ഥകള്‍ ബാധകമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

malayalam.goodreturns.in

English summary

PMLA: Carry your original ID to bank for transactions over Rs 50,000

The Government has made it mandatory for banks and financial institutions to check the original identification documents of individuals dealing in cash above the prescribed threshold, to weed out the use of forged or fake copies.
Story first published: Monday, October 23, 2017, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X