കുവൈറ്റിലെ പ്രവാസികൾക്ക് ഇനി നാട്ടിലേയ്ക്ക് പറക്കാം കുറഞ്ഞ ചെലവിൽ

ജസീറ എയര്‍വെയ്സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുവൈറ്റിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനി ജസീറ എയര്‍വെയ്സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. കൊച്ചി അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഈ വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

ആദ്യ ഘട്ടമായി നവംബര്‍ 16 മുതല്‍ ഹൈദരാബാദില്‍ നിന്ന് കുവൈറ്റിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കും. പിന്നാലെ കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ പകുതിയോടെ സര്‍വ്വീസ് ആരംഭിക്കുമെന്ന് ജസീറ എയര്‍വെയ്സ് സി.ഇ.ഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു.

പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പറക്കാം കുറഞ്ഞ ചെലവിൽ

ഹൈദരാബാദില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 6.40ന് പുറപ്പെടുന്ന വിമാനം രാത്രി 01.35ന് കുലൈറ്റിലെത്തും. മറ്റ് നഗരങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് ഷെഡ്യൂള്‍ കമ്പനി ഉടന്‍ പുറത്തുവിടും.

കുവൈറ്റ്-ഹൈദരാബാദ് റൂട്ടില്‍ 32 കുവൈറ്റ് ദിനാര്‍ (6875 ഇന്ത്യന്‍ രൂപ) മുതലാണ് ടിക്കറ്റ് നിരക്കുകള്‍. A320 വിമാനങ്ങളില്‍ ഇക്കണോമി ക്ലാസുകളില്‍ 30 കിലോയും ബിസിനസ് ക്ലാസുകളില്‍ 50 കിലോയും ലഗേജ് അനുവദിക്കും. jazeeraairways.com എന്ന വെബ്സൈറ്റ് വഴിയോ കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

malayalam.goodreturns.in

English summary

Low-cost carrier Jazeera Airways to launch flights to four Indian cities

Kuwait-based low-cost carrier Jazeera Airways has announced plans to launch flights to four Indian cities this year. It will first begin flights to Hyderabad from November 16, followed by routes to Kochi, Mumbai and Ahmedabad by mid-December.
Story first published: Tuesday, October 24, 2017, 14:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X