റിലയൻസ് കമ്മ്യൂണിക്കേഷൻസ് 2ജി, ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനങ്ങൾ നിർത്തലാക്കുന്നു.
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് 2ജി, ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനങ്ങൾ നിർത്തലാക്കാൻ ഒരുങ്ങുന്നു. കട ബാധ്യതയെ തുടർന്നാണ് കമ്പനി ഈ ബിസിനസുകൾ പൂട്ടുന്നത്.
2ജി മൊബൈൽ സേവനം
2ജി മൊബൈൽ സേവനം ഒരു മാസത്തിനുള്ളിൽ അവസാനിപ്പിക്കും. പകരം 3ജി, 4ജി സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയെ ലാഭത്തിലേയ്ക്ക് കൊണ്ടു വരാനാണ് ശ്രമം. നിലവിലുള്ള 2ജി വരിക്കാർക്ക് 3ജിയിലേയ്ക്കോ 4ജിയിലേയ്ക്കോ മാറാനുള്ള അവസരം നൽകും. ലോകത്തിലെ ഏറ്റവും ധനികരായ 10 പേർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാർ
ഡിടിഎച്ച് സേവനം
റിലയൻസിന്റെ ഡിടിഎച്ച് ബിസിനസായ ബിഗ് ടിവിയുടെ ലൈസൻസ് നവംബർ 18ന് തീരും. ലൈസൻസ് പുതുക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. നിലവിലെ വരിക്കാരെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളുമായി കമ്പനി ചർച്ച നടത്തി വരികയാണ്. മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്തു?? മറക്കരുത് ഇക്കാര്യങ്ങൾ...
2008ൽ തുടക്കം
ബിഗ് ടിവി എന്ന പേരിൽ 2008 ആഗസ്റ്റിലാണ് റിലയൻസ് ഡിടിഎച്ച് സേവനങ്ങൾ തുടങ്ങിയത്. പിന്നീട് പേര് റിലയൻസ് ഡിജിറ്റൽ എന്നാക്കി. നിലവിൽ 50 ലക്ഷത്തോളം വരിക്കാരുണ്ട് റിലയൻസ് ഡിജിറ്റലിന്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
കടബാധ്യത
നിലവിൽ 45,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയൻസ് കമ്മ്യൂണിക്കേഷനുള്ളത്. കട ബാധ്യത കുറയ്ക്കുന്നതിനാണ് കമ്പനി ചില സേവനങ്ങൾ അവസാനിപ്പിക്കുന്നത്. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
ലയനം പാളി
ടെലികോം രംഗത്ത് എയർസെല്ലുമായി ലയിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലയന കരാർ റദ്ദാക്കി. റെഗുലേറ്ററി നടപടികളിൽ വന്ന കാലതാമസവും നിയമപ്രശ്നങ്ങളുമാണ് കരാർ റദ്ദാക്കാൻ കാരണം. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???
ജിയോയുടെ പണി
ജേഷ്ഠൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സംഗതി വളരെ സിമ്പിളാണ്!!!
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
