ജിഎസ്ടി രജിസ്ട്രേഷൻ നടത്തിയ വ്യാപാരികൾക്ക് സ്വയം രജിസ്ട്രേഷൻ റദ്ദാക്കാൻ അവസരം.
ജിഎസ്ടി രജിസ്ട്രേഷൻ നടത്തിയ വ്യാപാരികൾക്ക് സ്വയം രജിസ്ട്രേഷൻ റദ്ദാക്കാൻ അവസരം. വ്യാപാരികൾക്ക് ജിഎസ്ടി സൈറ്റിൽ അവരുടെ പാസ്വേർഡ് ഉപയോഗിച്ച് കയറി രജിസ്ട്രേഷൻ റദ്ദാക്കാം.
ജിഎസ്ടി നിർബന്ധമാണെന്ന് കരുതിയും 20 ലക്ഷത്തിന് മുകളിൽ വ്യാപാരമുണ്ടെന്ന് പ്രതീക്ഷിച്ചും രജിസ്റ്റർ ചെയ്ത വ്യാപാരികൾ പിന്നീട് ഇതിൽ നിന്ന് പിന്മാറാനാകാതെ കുടുങ്ങിയിരുന്നു. വാറ്റ് നികുതി സമ്പ്രദായത്തിൽ നിന്ന് ജിഎസ്ടിയിലേയ്ക്ക് ജൂലൈ ആദ്യം മാറിയവരാണ് പ്രതിനന്ധിയിലായത്.

സെപ്റ്റംബർ മുതൽ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തവർക്ക് സ്വയം റദ്ദാക്കാനുള്ള അനുമതിയും സംവിധാനവും ഉണ്ടായിരുന്നു. റിട്ടേൺ വൈകുന്നതിന്റെ പേരിൽ വ്യാപാരികളിൽ നിന്ന് പിഴ ചുമത്തിയതോടെ എതിർപ്പുകൾ ശക്തമായി. ഇതിനെ തുടർന്നാണ് രജിസ്ട്രേഷൻ സ്വയം റദ്ദാക്കാനുള്ള സംവിധാനം സൈറ്റിൽ നടപ്പാക്കിയത്.
റിട്ടേൺ നൽകുമ്പോൾ തെറ്റ് സംഭവിച്ചാൽ തിരുത്താനുള്ള സംവിധാനവും സോഫ്ട്വെയറിലില്ല. തെറ്റായി റിട്ടേൺ നൽകിയാൽ പണം തിരികെ കിട്ടില്ല. പരാതിപ്പെടാനുള്ള സംവിധാനവും നിലവിൽ ഇല്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
