അടുത്ത മാസം മുതൽ എ.സിക്കും ഫ്രിഡ്ജിനും വില കൂടും

രാജ്യത്ത് എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില അടുത്ത മാസം മുതല്‍ വര്‍ദ്ധിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില അടുത്ത മാസം മുതല്‍ വര്‍ദ്ധിക്കും. നവംബര്‍ മുതല്‍ പുറത്തിറങ്ങുന്ന ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില കൂടുതലായിരിക്കും.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിക്ക് ശേഷം അസംസ്കൃത വസ്തുക്കളുടെ വിലയില്‍ 30 മുതല്‍ 50 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

അടുത്ത മാസം മുതൽ എ.സിക്കും ഫ്രിഡ്ജിനും വില കൂടും

എന്നാല്‍ ദീപാവലി വിപണി ലക്ഷ്യമിട്ട് കടകളിലെത്തിച്ച ഉല്‍പ്പന്നങ്ങള്‍ ഇനിയും വിറ്റുതീര്‍ന്നിട്ടില്ലാത്തതിനാല്‍ വില വര്‍ദ്ധനവ് അനുഭവപ്പെടുന്നത് ഡിസംബര്‍ മുതലായിരിക്കും. ആദ്യ ഘട്ടത്തില്‍ റഫ്രിജറേറ്റുകളുടെ വിലകൂട്ടും.

ഡിസംബറോടെ വാഷിങ് മെഷീനുകളുടെയും ജനുവരിയില്‍ എ.സിയുടെയും വില കൂട്ടും. ഇതിന് പുറമെ ജനുവരി മുതല്‍ എ.സികള്‍ക്ക് ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്റ് റേഷ്യോ അനുസരിച്ചുള്ള റേറ്റിങ് നിര്‍ബന്ധമാക്കിയിരിക്കുന്നതിനാലും എ.സികളുടെ വില കൂടും.

malayalam.goodreturns.in

Read more about: ac price എസി വില
English summary

Fridge, AC to cost more from next month

Prices of refrigerators, air-conditioners and washing machines are set to go up 3-5% starting November, as white goods makers plan to pass on higher input costs. However, consumers will mostly feel the impact only from December, as retailers are saddled with unsold inventory from Diwali which they will first clear before sourcing fresh stock at higher prices, three senior industry executives said.
Story first published: Monday, October 30, 2017, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X