ജിഎസ്ടി ഉൾപ്പെടെ എംആ‍ർപി നിശ്ചയിക്കണമെന്ന് നിർദ്ദേശം

ഉത്പന്നങ്ങളുടെ പരമാവധി വിൽപ്പന വില (എംആ‍ർപി) ചരക്ക് സേവന നികുതി കൂടി ഉൾപ്പെടെയാകണം നിശ്ചയിക്കേണ്ടതെന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോ​ഗം ശുപാ‍ർശ ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്പന്നങ്ങളുടെ പരമാവധി വിൽപ്പന വില (എംആ‍ർപി) ചരക്ക് സേവന നികുതി കൂടി ഉൾപ്പെടെയാകണം നിശ്ചയിക്കേണ്ടതെന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോ​ഗം ശുപാ‍ർശ ചെയ്തു. എംആ‍ർപിക്കു പുറമേ ചരക്ക് സേവന നികുതിയുടെ പേരിൽ ചില വിൽപ്പനക്കാ‍ർ ഉത്പന്നങ്ങൾക്ക് അധിക നികുതി ഈടാക്കുന്നുണ്ടെന്ന പരാതിയെ തുട‍ർന്നാണ് നിർദ്ദേശം.

എംആർപി നിയമം

എംആർപി നിയമം

എംആ‍ർപി എന്നാൽ ചില്ലറ വിൽപ്പനയിൽ ഉത്പന്നം വിൽക്കേണ്ട പരമാവധി വിലയാണ്. അതിന് മുകളഇൽ അധിക വില ഈടാക്കുന്നത് നിലവിലെ എംആർപി നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ സർക്കാരിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ഇൻവോയ്സ് നൽകുമ്പോഴും നികുതി അടയ്ക്കുമ്പോഴും വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പന്നങ്ങളുടെ വിൽപ്പന വിലയും ജിഎസ്ടിയും പ്രത്യേകം കണക്കാക്കാവുന്നതാണ്.

നവംബർ പത്ത്

നവംബർ പത്ത്

നവംബർ പത്തിന് ​ഗുവാഹാട്ടിയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അ​ദ്ധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോ​ഗം ചേരുന്നുണ്ട്. ഈ യോ​ഗത്തിൽ മന്ത്രിതല യോ​ഗത്തിന്റെ ശുപാർശകൾ പരി​ഗണിക്കുമെന്നാണ് പ്രതീക്ഷ.

പിഴ

പിഴ

റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ ഒരു ദിവസത്തേയ്ക്ക് 100 രൂപ എന്ന നിരക്കിൽ ഈടാക്കുന്ന പിഴ 50 രൂപയായി കുറയ്ക്കണമെന്നും മൂന്ന് മാസം കൂടുമ്പോൾ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും യോ​ഗം ശുപാ‍ർശ ചെയ്തു.

റിട്ടേൺ തീയതി നീട്ടി

റിട്ടേൺ തീയതി നീട്ടി

ജിഎസ്ടി ആർ 2, ജിഎസ്ടി ആർ 3 എന്നിവയുടെ ജൂലൈ മാസത്തെ റിട്ടേൺ സമർപ്പിക്കേണ്ട തീയതി നീട്ടി. അവസാന തീയതി നവംബ‍ർ 30 (ജിഎസ്ടി ആർ 2), ഡിസംബർ 11 (ജിഎസ്ടി ആർ 3) എന്നിങ്ങനെയാണ്.

malayalam.goodreturns.in

English summary

GoM suggests making GST inclusion in MRP mandatory

Maximum retail price of goods must include the GST component to effectively address consumer complaints that some retailers charge the new indirect tax on MRP of products, a high-level panel of state finance ministers has recommended.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X