എയര്‍ടെല്‍ 3ജി സേവനങ്ങള്‍ ഉടൻ അവസാനിപ്പിക്കും

മികച്ച സേവനം നല്‍കുന്നതിന് എയര്‍ടെല്‍ 3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയര്‍ടെല്‍ 3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. മികച്ച സേവനം നല്‍കുന്നതിന് കൂടുതല്‍ 4ജി ഉപകരണങ്ങളില്‍ കമ്പനിക്ക് നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അതിനാലാണ് 3ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

 

എയര്‍ടെല്ലിന്റെ എതിരാളിയായ ജിയോ 4 ജി സേവനമാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും കമ്പനി അറിയിച്ചു.

 
എയര്‍ടെല്‍ 3ജി സേവനങ്ങള്‍ ഉടൻ അവസാനിപ്പിക്കും

3 ജിയില്‍ നിക്ഷേപം കുറയ്ക്കുന്നതായും 4 ജി സേവനത്തിനായി നിലവിലെ 2,100 മെഗാഹെര്‍ട്‌സ് 3ജി സ്‌പെകട്രത്തില്‍ മാറ്റം വരുത്തുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റലാണ് വ്യക്തമാക്കിയത്. എന്നാൽ ഭൂരിപക്ഷം ഉപഭോക്താക്കളും ഉപയോഗിക്കുന്ന 2ജി സേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൊബൈൽ, ഡി.ടി.എച്ച്​ ബിസിനസുകളിൽ നിന്ന് റിലയൻസ്​ കമ്യൂണിക്കേഷ​​ൻ പിൻമാറുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2 ജി മൊബൈൽ സേവനങ്ങളിൽ നിന്നും ഡിടിഎച്ച്​ ബിസിനസിൽ നിന്നും മാറി നിൽക്കാനാണ് അനിൽ അംബാനിയുടെ ​റിലയൻസ്​ കമ്യൂണിക്കേഷൻ തീരുമാനിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Airtel to shut 3G service as 4G business gets stronger

Airtel has decided to bring down the curtains on its 3G service — once hailed as the fastest for data downloads — with high-speed 4G service increasingly defining the mobile ecosystem across the country.
Story first published: Friday, November 3, 2017, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X