ആധാർ ലിങ്ക് ചെയ്താൽ മാസം 12 ട്രെയിൻ ടിക്കറ്റുകൾ എടുക്കാം

ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനുള്ള ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഇനി മുതൽ മാസത്തിൽ 12 ട്രെയിൻ ടിക്കറ്റുകൾ എടുക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനുള്ള ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഇനി മുതൽ മാസത്തിൽ 12 ട്രെയിൻ ടിക്കറ്റുകൾ എടുക്കാം. ആധാർ ലിങ്ക് ചെയ്യാത്തവർക്കു പ്രതിമാസം പരമാവധി ആറു ടിക്കറ്റേ എടുക്കാൻ കഴിയൂ.

 

ലിങ്ക് ചെയ്യാൻ ഐആർസിടിസി പോർട്ടലിൽ മൈ പ്രൊഫൈൽ എന്ന വിഭാഗത്തിൽ ആധാർ ക്ലിക്ക് ചെയ്തു പൂരിപ്പിക്കണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വൺടൈം പാസ്‍വേഡ് വരും. ഇതു കൂടി നൽകി ലിങ്ക് ചെയ്യുന്ന നടപടി പൂർത്തിയാക്കണം.

 
ആധാർ ലിങ്ക് ചെയ്താൽ മാസം 12 ട്രെയിൻ ടിക്കറ്റുകൾ എടുക്കാം

യാത്ര ചെയ്യുന്നവരിൽ ഒരാളുടെ ആധാറും ഇത്തരത്തിൽ ലിങ്ക് ചെയ്യണം. മാസത്തിൽ ഏഴാമത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇതു പൂർത്തിയാക്കേണ്ടത്. അതേസമയം, ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് തുടർന്നും പ്രതിമാസം ആറു ടിക്കറ്റു വരെ ബുക്കു ചെയ്യാൻ തടസ്സമുണ്ടാകില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വിവിധ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കഴിഞ്ഞ ഡിസംബറിൽ റെയിൽവേ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

malayalam.goodreturns.in

English summary

Now, book 12 tickets from IRCTC a month by linking Aadhaar

To encourage use of Aadhar by passengers of Indian Railways, the national carrier has decided to allow booking of up to 12 tickets a month for IRCTC users who get themselves verified through the Aadhar number.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X