വിമാന ടിക്കറ്റ് റദ്ദാക്കിയാൽ വലിയ വില കൊടുക്കേണ്ടി വരും

വിമാന ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് ഉയര്‍ന്ന തുക പിഴ ഈടാക്കാന്‍ വിമാന കമ്പനികളുടെ തീരുമാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമാന ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് ഉയര്‍ന്ന തുക പിഴ ഈടാക്കാന്‍ വിമാന കമ്പനികളുടെ തീരുമാനം. വിമാന ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി ഉയര്‍ന്നതാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

വളരെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ സര്‍വ്വീസായ സ്പൈസ് ജെറ്റ് കഴിഞ്ഞ ദിവസം ക്യാന്‍സലേഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 3000 രൂപയും അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുമെന്ന് സ്‌പൈസ് ജെറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിമാന ടിക്കറ്റ് റദ്ദാക്കിയാൽ വലിയ വില കൊടുക്കേണ്ടി വരും

ഇതുവരെ യഥാക്രമം 2205ഉം 2500ഉം ആയിരുന്നു സ്പൈസ് ജെറ്റ് ക്യാന്‍സലേഷന്‍ ഫീസായി ഈടാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1800 രൂപ മാത്രമാണ് സ്പൈസ് ജെറ്റ് ഈ ഇനത്തില്‍ ഈടാക്കിയിരുന്നത്. ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഗോഎയര്‍ ഈടാക്കുന്ന 2225 രൂപയാണ് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ക്യാന്‍സലേഷന്‍ ഫീസ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.

malayalam.goodreturns.in

English summary

Price of cancelling flight tickets nearly doubled in over a year

Be ready to shell out much more if you are altering your travel plans. There has been a further hike in cancellation charges levied by airlines. The increase has even prompted the government to intervene and take up the matter with the airlines.
Story first published: Saturday, November 4, 2017, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X