നോട്ട് നിരോധനം, അടുത്ത തലമുറയ്ക്ക് അഭിമാനിക്കാം: അരുൺ ജയ്റ്റ്ലി

നോട്ട് നിരോധനം അടുത്ത തലമുറയ്ക്ക് അഭിമാനിക്കാവുന്നതാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച നോട്ട് നിരോധനം അടുത്ത തലമുറയ്ക്ക് അഭിമാനിക്കാവുന്നതാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന്റെ വാർഷികത്തിന് തൊട്ട് മുൻപാണ് അരുൺ ജയ്റ്റ്ലിയുടെ വെളിപ്പെടുത്തൽ.

 

നോട്ട് നിരോധിച്ചതോടെ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും തടയാനായെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ആളുകൾ കൃത്യമായി നികുതിയടയ്ക്കാൻ തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

 
നോട്ട് നിരോധനം, അടുത്ത തലമുറയ്ക്ക് അഭിമാനിക്കാം

ചില ആളുകൾക്ക് ഇപ്പോഴും നോട്ട് നിരോധനത്തിന് ശേഷമുണ്ടായ മാറ്റങ്ങൾ കണ്ടെത്താനായിട്ടില്ല. എന്നാൽ അടുത്ത തലമുറ ഈ സാമ്പത്തിക വികസനം മഹത്തരമാണെന്ന് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ പേയ്മെൻറിൽ വൻ കുതിച്ചു ചാട്ടമാണ് നോട്ട് നിരോധനത്തിലൂടെ സാധ്യമായതെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുളള ഇടപാടുകൾ വർദ്ധിച്ചുവെന്നും ജയ്റ്റ്ലി പറഞ്ഞു. കൂടാതെ തൊഴിലാളികൾക്ക് ബാങ്ക് അക്കൌണ്ടുകൾ തുറക്കുന്നതിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും നോട്ട് നിരോധനം ഒരു പരിധി വരെ സഹായകമായി.

malayalam.goodreturns.in

English summary

Note ban move will be viewed with pride by next generation: Arun Jaitley

The note ban done a year ago was a watershed moment in the country’s economic history that has provided the next generation with a fair and honest system to live in, Union Finance Minister Arun Jaitley said on Tuesday.
Story first published: Tuesday, November 7, 2017, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X