ഒലയും മൈക്രോസോഫ്ടും ഒന്നിക്കുന്നു

മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവനരംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ ഒലയും ഗ്ലോബൽ ടെക്നോളജി ഭീമനായ മൈക്രോസോഫ്ടും ഒന്നിക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവനരംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ ഒലയും ഗ്ലോബൽ ടെക്നോളജി ഭീമനായ മൈക്രോസോഫ്ടും ഒന്നിക്കുന്നു. മൈക്രോസോഫ്ട് ഒരു മികച്ച ക്ലൗഡ് പ്രൊവൈഡറാണെന്നും മൈക്രോസോഫ്ടുമായി കൈകോർക്കുന്നതിനെക്കുറിച്ചും ഒല വ്യക്തമാക്കി.

ഒലയും മൈക്രോസോഫ്ടും ഒരുമിക്കുന്നതോടെ വാഹനങ്ങളുടെ ഉത്പാദനക്ഷമതയും നൂതന നാവിഗേഷൻ ടെക്നോളജികളും വാഹനങ്ങളുടെ പരിപാലനവും മറ്റും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് ഓഫീസ് 365, സ്കൈപ്പ് ഫോർ ബിസിനസ്സ് തുടങ്ങിയ സേവനങ്ങൾ കൂടി ലഭിക്കുന്ന തരത്തിലാകും പുതിയ മാറ്റങ്ങൾ.

ഒലയും മൈക്രോസോഫ്ടും ഒന്നിക്കുന്നു

വാഹനത്തിന്റെ ഇന്ധനക്ഷമത, എൻജിൻ പ്രകടനം, സാങ്കേതിക നിലവാരം എന്നിവ കൂടി ഉയർത്തുന്ന തരത്തിലാകും പുതിയ പദ്ധതി. കൂടാതെ മികച്ച നാവിഗേഷനുകളും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രേക്ക്ഡൌണുകളും മറ്റും മുൻകൂട്ടി പ്രവചിക്കുന്ന സംവിധാനവുമുണ്ടാകും.

2016ൽ ഒല ആരംഭിച്ചതു മുതൽ ടാക്സി സേവന രംഗത്തെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു നവാനുഭവമായിരുന്നു ഇത്. ഉപഭോക്താവിന് സ്മാർട്ട്ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാനാകുന്ന കണക്ടിവിറ്റി സംവിധാനമാണ് ഒലയുടേത്.

malayalam.goodreturns.in

English summary

Ola, Microsoft join hands to build connected platform for carmakers

Homegrown app-based cab aggregator Ola is partnering with global technology giant Microsoft to build a new connected vehicle platform for car manufacturers worldwide. As part of this strategic partnership, Ola on Tuesday announced that Microsoft would be a preferred cloud provider and that it would use Microsoft Azure to power its existing connected car platform Ola Play.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X