എടിഎം ഇടപാടുകളില്‍ 27% വര്‍ദ്ധനവ്

രാജ്യത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ദ്ധനവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷം രാജ്യത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ദ്ധനവുണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ബാങ്ക് അടിസ്ഥാനത്തിലുള്ള കണക്കാണ് ആര്‍ബിഐ പുറത്തുവിട്ടിരിക്കുന്നത്.

 

56,17,58,639 എടിഎം ഇടപാടുകളാണ് 2016 നവംബറില്‍ നടന്നിട്ടുള്ളത്. 2016 ഡിസംബറില്‍ ഇത് 63,04,70,907 ഇടപാടുകളായി വര്‍ധിച്ചു. 12 ശതമാനം വര്‍ധനയാണ് ഒരുമാസം കൊണ്ടുണ്ടായത്.

 
എടിഎം ഇടപാടുകളില്‍ 27% വര്‍ദ്ധനവ്

എന്നാല്‍ 2017 സെപ്റ്റംബര്‍ ആയപ്പോൾ 27 ശതമാനം വര്‍ദ്ധനയാണ് എടിഎം ഇടപാടുകളിലുണ്ടായത്. 24,22,646 ദശലക്ഷം ഇടപാടുകളായി ഇതു മാറി. പിഒഎസ് (പോയന്റ് ഓഫ് സെയില്‍) മെഷീനുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

2016 നവംബര്‍ അവസാനത്തോടെ 33,43,78,090 മെഷീനുകളായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത മാസം ഇതില്‍ 58.9 ശതമാനം വര്‍ധനയുണ്ടാവുകയും 53,15,44,775 എണ്ണമാവുകയും ചെയ്തു. എന്നാല്‍ 2017 സെപ്റ്റംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 13.02 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

malayalam.goodreturns.in

English summary

Reserve Bank of India Data Shows 27% Growth in Cash Withdrawals, Despite Demonetisation

With the demonetisation drive completing a year today, political parties are leaving no stone unturned in painting blemishes on each other. While the government is claiming it to be a huge success, the opposition termed the drive as “loot”. RBI, on the other hand, has provided data to show that while the government aimed at going cashless with the note ban, ATM transactions has gone up by 27% since demonetisation.
Story first published: Wednesday, November 8, 2017, 16:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X