പിഎഫ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത

ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത. നവംബർ 23ന് നടക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ട്രസ്റ്റീ മീറ്റിം​ഗിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

പലിശ നിരക്ക് 8.5 ശതമാനമായി കുറയ്ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമായിരുന്നു പലിശ. പിഎഫിലെത്തുന്ന തുകയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുക. സെക്യൂരിറ്റികളുടെ പലിശ നിരക്കില്‍ കാര്യമായ കുറവുണ്ടായതിനാലാണ് ഇപിഎഫ്ഒയും നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

പിഎഫ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത

ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്റെ വിഹിതം യൂണിറ്റുകളായി വരിക്കാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും. മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന് സമാനമായ രീതിയിലായിരിക്കും യൂണിറ്റ് നല്‍കുന്നത്. ഈ വര്‍ഷം 15 ശതമാനം തുകയാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.

സാമൂഹികസുരക്ഷാ ഫണ്ട് അല്ലെങ്കില്‍ പിഎഫ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപ പദ്ധതിയാണ്. ജീവനക്കാരെ സംബന്ധിച്ചെടുത്തോളം ഇതൊരു നിര്‍ബന്ധിത നിക്ഷേപമാണ്. ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.

malayalam.goodreturns.in

English summary

EPF subscribers may get lower interest rates, govt to decide on November 23

Employees Provident Fund Organisation (EPFO) will push for new interest rates on provident fund deposits on November 23 at its trustee meeting. However the interest rates to subscribers may be revised lower.
Story first published: Friday, November 10, 2017, 12:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X