കേന്ദ്രസർക്കാർ ജീവനക്കാർക്ക് വീട് പണിയുന്നതിനോ സ്വന്തമായി വീട് വാങ്ങുന്നതിനോ 25 ലക്ഷം രൂപ വരെ വായ്പ
കേന്ദ്രസർക്കാർ ജീവനക്കാർക്ക് വീട് പണിയുന്നതിനോ സ്വന്തമായി വീട് വാങ്ങുന്നതിനോ 25 ലക്ഷം രൂപ വരെ വായ്പയെടുക്കാം. അതും കുറഞ്ഞ പലിശയിൽ. 8.50 ശതമാനമായിരിക്കും പലിശ.
മുമ്പ്
നേരത്തെ 7.50 ലക്ഷം രൂപ വരെയായിരുന്നു വായ്പ ലഭിച്ചിരുന്നത്. എന്നാൽ ഇത് മൂന്നിരട്ടിയായി ഉയർന്നു. 6 മുതൽ 9.5 ശതമാനം വരെയായിരുന്നു മുമ്പത്തെ പലിശ നിരക്ക്. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ലാഭം
20 വർഷത്തെ കാലാവധിയിൽ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പ എടുക്കുന്നതിലും ലാഭമാണ് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്ബിഎ) നേടുന്നതെന്ന് ഹൗസിംഗ് ആൻഡ് അർബൻ ഏരിയ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. 11 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ലാഭമുണ്ടാകുന്നത്. കാർഷിക വായ്പാ പകുതി അടച്ചാൽ മതി; ബാക്കി എഴുതി തള്ളും
എസ്ബിഐ വായ്പ
എസ്ബിഐ പോലുള്ള വായ്പകളുടെ പലിശ 8.35 ശതമാനമാണ്. ഇത്തരത്തിൽ 20 വർഷത്തേക്ക് 25 ലക്ഷം രൂപ വായ്പ എടുത്താൽ 21,459 രൂപ പ്രതിമാസം അടയ്ക്കേണ്ടി വരും. 20 വർഷത്തിനുളളിൽ നൽകേണ്ട മൊത്തം തുകയിൽ 25 ലക്ഷം രൂപയുടെ പലിശ ഉൾപ്പെടെ 51ലക്ഷം നൽകേണ്ടി വരും. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട
എച്ച്ബിഎ വായ്പ
എച്ച്ബിഎയ്ക്ക് 20 വർഷത്തേക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാണ്. ഇതു പ്രകാരം അതേ തുക കടമെടുത്താൽ, ആദ്യത്തെ 15 വർഷം പ്രതിമാസം 13,890 രൂപയും ശേഷിക്കുന്ന കാലയളവിൽ പ്രതിമാസം 26,411 രൂപയുമാണ് അടയ്ക്കേണ്ടത്. 40.84 ലക്ഷം രൂപയാണ് ആകെ അടയ്ക്കേണ്ട തുക. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
ഭാര്യയും ഭർത്താവും കേന്ദ്രസർക്കാർ ജീവനക്കാരായാൽ
ഭാര്യയും ഭർത്താവും കേന്ദ്രസർക്കാർ ജീവനക്കാരാണെങ്കിൽ ഇരുവർക്കും സംയുക്തമായോ ഒറ്റയ്ക്കോ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ലഭിക്കും. നേരത്തെ ഒരാൾക്ക് മാത്രമേ ഈ സൗകര്യം ലഭിച്ചിരുന്നുള്ളൂ. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
