കാ‍ർഷിക വായ്പാ പകുതി അടച്ചാൽ മതി; ബാക്കി എഴുതി തള്ളും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാ‍ർഷിക വായ്പകളുടെ കുടിശ്ശിക പകുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ ബാക്കി കടം എഴുതി തള്ളാൻ എസ്ബിഐ ഒരുങ്ങുന്നു. കൂടാതെ കേരളത്തിൽ 1600 കോടി രൂപയുടെ കാ‍‍ർഷിക വായ്പ അനുവദിക്കാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.

 

ക‍ർഷക‍ർക്ക് ആശ്വാസം

ക‍ർഷക‍ർക്ക് ആശ്വാസം

വായ്പ എഴുതി തള്ളൽ പദ്ധതി 36,000ഓളം ക‍ർഷകർക്ക് ​ഗുണം ചെയ്യും. 2016 മാ‍ർച്ച് 31ന് കിട്ടാക്കടമായി ബാങ്ക് കണ്ടെത്തിയവർക്കാണ് ഇതിന്റെ ​പ്രയോജനം ലഭിക്കുക. കേരള ബാങ്ക് ചിങ്ങം ഒന്നിന്; സഹകരണ ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം

വീണ്ടും വായ്പ നൽകും

വീണ്ടും വായ്പ നൽകും

കുടിശ്ശിക തുകയുടെ പകുതി 2018 മാ‍ർച്ച് 31വരെ ഒറ്റത്തവണയായി അടയ്ക്കാവുന്നതാണ്. ഇത്തരത്തിൽ വായ്പ അടച്ച് തീ‍ർക്കുന്നവർക്ക് 30 ദിവസത്തിനുശേഷം വീണ്ടും കാ‍ർഷിക വായ്പ നൽകും. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

കിട്ടാക്കടം

കിട്ടാക്കടം

കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

നാല് ശതമാനം പലിശ

നാല് ശതമാനം പലിശ

പച്ചക്കറി ക‍ർഷകർക്ക് നാല് ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പ നൽകാനും എസ്ബിഐയ്ക്ക് പ​ദ്ധതിയുണ്ട്. ബാങ്കിലെ ഉന്നത ഉദ്യോ​ഗസ്ഥ‍ർ കൃഷി മന്ത്രി വി.എസ് സുനിൽ കുമാറുമായി നടത്തിയ ച‍ർച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

സീറോ ബാലൻസ്

സീറോ ബാലൻസ്

എസ്ബിഐയിൽ അക്കൗണ്ടുള്ള ക‍ർഷകർക്ക് സീറോ ബാലൻസിന്റെ പേരിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുമെന്നും അധികൃതർ ഉറപ്പു നൽകി. നെല്ല് സംഭരണത്തിന് ക‍ർഷകർക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞ ദിവസം സപ്ലൈകോയുമായി കരാ‍ർ ഒപ്പിട്ടിരുന്നു. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

പുതിയ വെബ് പോ‍ർട്ടൽ

പുതിയ വെബ് പോ‍ർട്ടൽ

കാർഷിക വായ്പയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ബാങ്ക് പുതിയ വെബ് പോ‌ർട്ടൽ തുടങ്ങും. ഇതിലൂടെ ക‍ർഷകർക്ക് പരാതികൾ ബാങ്കുമായി പങ്കു വയ്ക്കാം. ബന്ധപ്പെട്ട അധികൃതർ പരാതികൾക്ക് പരിഹാരം കാണും. സ്വര്‍ണം പണയം വെയ്ക്കുമ്പോള്‍ സ്ഥാപനത്തെക്കുറിച്ച് നന്നായി അറിയണം, അബദ്ധം പറ്റരുത്!!!

malayalam.goodreturns.in

English summary

SBI to disburse farm loans for ₹1,600 crore

The State Bank of India (SBI) will provide ₹1,600 crore as agriculture loan to farmers in Kerala.This was among the decisions taken at a meeting between top SBI officials and Agriculture Minister V.S. Sunil Kumar here on Wednesday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X