സ്വര്‍ണം പണയം വെയ്ക്കുമ്പോള്‍ സ്ഥാപനത്തെക്കുറിച്ച് നന്നായി അറിയണം, അബദ്ധം പറ്റരുത്!!!

കഴിവതും ബാങ്കുകളില്‍ നിന്നോ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഗോള്‍ഡ് ലോണെടുക്കാന്‍ ശ്രദ്ധിച്ചാല്‍ നല്ലത്. ഓരോ സ്ഥാപനങ്ങളിലും ഈടാക്കുന്ന പലിശയും മറ്റു നിരക്കുകളും വ്യത്യസ്തമായിരിക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല അത്യാവശ്യഘട്ടങ്ങളിലും സാധാരണജനങ്ങള്‍ ആശ്രയിക്കുന്നത് ഗോള്‍ഡ് ലോണിനെയാണ്. ബാങ്കുകളും സ്വകാര്യധനകാര്യ കമ്പനികളുമടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ നിന്ന് ഗോള്‍ഡ് ലോണ്‍ ലഭിക്കുന്നുണ്ട്. പണത്തിന്റെ അത്യാവശ്യം കാരണം പലപ്പോഴും സ്വര്‍ണ്ണം പണയം വയ്ക്കുന്ന സ്ഥാപനത്തെപ്പറ്റിയോ ഈടാക്കുന്ന മാസപ്പലിശയെപ്പറ്റിയോ ഭൂരിഭാഗംപേരും ആലോചിക്കാറില്ല എന്നുള്ളതാണ് സത്യം. എവിടെ കാശ് കൂടുതല്‍ കിട്ടുന്നോ അവിടെ സ്വര്‍ണ്ണം കൊണ്ടുപോയി വയ്ക്കുകയെന്നതാണ് ശീലം. എന്നാല്‍ ഗോള്‍ഡ് ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടാതെ ലോണെടുക്കുന്ന സ്ഥാപനത്തിനും പ്രാധാന്യം നല്‍കണം. കഴിവതും ബാങ്കുകളില്‍ നിന്നോ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഗോള്‍ഡ് ലോണെടുക്കാന്‍ ശ്രദ്ധിച്ചാല്‍ നല്ലത്. ഓരോ സ്ഥാപനങ്ങളിലും ഈടാക്കുന്ന പലിശയും മറ്റു നിരക്കുകളും വ്യത്യസ്തമായിരിക്കും. മലയാളികളാണ് കൂടുതലും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണപ്പണയത്തെ ആശ്രയിക്കുന്നത്. എവിടെ നിന്ന് ഗോള്‍ഡ് ലോണെടുക്കണമെന്നതിനെപ്പറ്റി ഇനി സംശയം വേണ്ട. ഇതാ കേരളത്തിലെ ചില മുന്‍നിര സ്വര്‍ണ്ണപ്പണയസ്ഥാപനങ്ങള്‍:-

മണപ്പുറം ഫിനാന്‍സ്

മണപ്പുറം ഫിനാന്‍സ്

പ്രൈവറ്റ് ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഇന്ത്യയില്‍ ഏറ്റവും റേറ്റിംഗുള്ളതും ജനങ്ങള്‍ ഏറ്റവും കുടുതലാശ്രയിക്കുന്നതും മണപ്പുറം ഫിനാന്‍സിനെയാണ്. സ്വര്‍ണ്ണം പണയം വയ്ക്കുന്ന കാലയളവനുസരിച്ച് 14% മുതല്‍ 26% പലിശ ഈടാക്കുന്നത്. ലോണെടുത്ത് ഒരു ദിവസം തുടങ്ങി മൂന്ന് മാസം വരെ ഒരേ പലിശനിരക്കില്‍ പണയം തിരിച്ചെടുക്കാവുന്നതാണ്. നിശ്ചിത പ്രോസസ്സിംഗ് ചാര്‍ജായ 10രൂപ ലോണ്‍ അടച്ചുതീര്‍ക്കുന്ന സമയത്തുമാത്രമേ ഈടാക്കൂ. പ്രീ-പേമെന്റ് ചാര്‍ജുകളും മണപ്പുറം ഫിനാന്‍സ് ഒഴിവാക്കിയിട്ടുണ്ട്. കൃത്യസമയത്ത് പലിശയടച്ചില്ലെങ്കില്‍ 0.25 ശതമാനം അധികപ്പലിശ നല്‍കേണ്ടിവരും. തൃശൂര്‍ ജില്ലയിലെ വലപ്പാടില്‍ ചെറിയ പണമിടപാട് സ്ഥാപനമായരംഭിച്ച മണപ്പുറത്തിന് ഇന്ന് 28 സംസ്ഥാനങ്ങളിലായി 3747 ബ്രാന്‍ജുകളാണുള്ളത്.

 

 

മുത്തൂറ്റ് ഫിനാന്‍സ്

മുത്തൂറ്റ് ഫിനാന്‍സ്

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ലോണെടുക്കുന്ന തുകയ്ക്കനുസരിച്ച് 0.25 മുതല്‍ 1% വരെ പ്രോസസ്സിംഗ് ചാര്‍ജ് മുത്തൂറ്റെടുക്കുന്നുണ്ട്. 12നും 24ശതമാനത്തിനുമിടക്കാണ് പലിശനിരക്ക്. പലിശയടക്കുന്നതില്‍ മുടക്കം വന്നാല്‍ 0.16 ശതമാനം അധികപ്പലിശ ഈടാക്കും. രാജ്യത്തുടനീളം 4200ലധികം ബ്രാന്‍ഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്.

 

 

എസ് ബി ഐ ഗോള്‍ഡ് ലോണ്‍

എസ് ബി ഐ ഗോള്‍ഡ് ലോണ്‍

സ്വര്‍ണ്ണപ്പണയത്തില്‍ നാഷണലൈസ്ഡ് ബാങ്കുകളില്‍ ഏറ്റവും മുന്നില്‍ എസ്ബിഐ തന്നെയാണ്. നിശ്ചിതപലിശനിരക്കായ 11.05 ശതമാനത്തിലാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ലോണ്‍ നല്‍കുന്നത്. സ്വര്‍ണ്ണം പണയം വയ്ക്കുന്നതിന് 0.51% മുതല്‍ 1.01% വരെ പ്രോസസ്സിംഗ് ഫീസും സര്‍വ്വീസ് ചാര്‍ജുമുണ്ട്. ആദ്യത്തെ മാസങ്ങളില്‍ പലിശയടക്കാന്‍ വൈകിയാലും അധിക പലിശ ഈടാക്കുന്നില്ലെന്നുള്ളത് എസ്ബിഐയുടെ പ്രത്യേകതയാണ്.

 

 

ഐ സി ഐ സി ഐ ബാങ്ക് ഗോള്‍ഡ് ലോണ്‍

ഐ സി ഐ സി ഐ ബാങ്ക് ഗോള്‍ഡ് ലോണ്‍

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐയും സ്വര്‍ണ്ണത്തിനുമേല്‍ പണം കടം കൊടുക്കുന്നുണ്ട്. ലോണ്‍ തുകയുടെ 1 ശതമാനമാണ് പ്രോസസ്സിംഗ് ഫീസായെടുക്കുന്നത്. കൂടാതെ സര്‍വ്വീസ് ചാര്‍ജും ഐസിഐസിഐ ഈടാക്കുന്നുണ്ട്. 10% മുതല്‍ 16.5% വരെയാണ് ഗോള്‍ഡ് ലോണിന് ഇവരെടുക്കുന്ന പലിശ.

കൂട്ടത്തില്‍ നല്ലത് ഗോള്‍ഡ് ലോണ്‍ ആണോ പേഴ്‌സണല്‍ ലോണ്‍ ആണോ, ഒന്നു താരതമ്യം ചെയ്ത് നോക്കാംകൂട്ടത്തില്‍ നല്ലത് ഗോള്‍ഡ് ലോണ്‍ ആണോ പേഴ്‌സണല്‍ ലോണ്‍ ആണോ, ഒന്നു താരതമ്യം ചെയ്ത് നോക്കാം

 

English summary

Leading gold loan companies in Kerala

Leading gold loan companies in Kerala
Story first published: Tuesday, February 14, 2017, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X