28 ശതമാനം ജിഎസ്ടി ഇനി 50 ഉത്പന്നങ്ങൾക്ക് മാത്രം

ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നികുതി കുറയും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കു മാത്രമായി ചുരുക്കി. ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. 18 ശതമാനമായായിരിക്കും കുറയ്ക്കുക.

 

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്.

 
28 ശതമാനം ജിഎസ്ടി ഇനി 50 ഉത്പന്നങ്ങൾക്ക് മാത്രം

ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കാന്‍ നിര്‍ദേശം ഉയ‍ർന്നിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ 28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങളുടെ പട്ടിക 50 ആയി ചുരുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

പെയിന്റ്, സിമെന്റ്, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ആഡംബര ഉത്പന്നങ്ങൾ 28 ശതമാനം നികുതിയില്‍ തന്നെ നിലനിര്‍ത്തും. ജിഎസ്ടി കുറയ്ക്കുന്നത് വഴി 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുക.

malayalam.goodreturns.in

English summary

Only 50 items to face 28% GST tax rate: Here are all the details

In a major revamp under the GST, the Council on Friday slashed tax rates on a host of consumer items such as chocolates, chewing gum, shampoo, deodorant, shoe polish, detergents, nutrition drinks, marble and cosmetics.
Story first published: Friday, November 10, 2017, 15:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X