5ജി മൊബൈല്‍ സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയർടെൽ
റിലയൻസ് ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമായി ഒരു മുഴം മുന്നോട്ട് എറിഞ്ഞ് എയര്‍ടെല്‍. 5ജി മൊബൈല്‍ സേവനങ്ങള്‍ നല്‍കാനാണ് ഭാരതി എയർടെല്ലിന്റെ പദ്ധതി.
ഇത് സംബന്ധിച്ച് എയര്‍ടെല്ലുമായി ധാരണയിലെത്തിയെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സന് വെളിപ്പെടുത്തി. ലോകത്താകമാനം 36 കമ്പനികളുമായി തങ്ങള്‍ ധാരണയിലെത്തിയിട്ടുന്നെന്നും ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കായി എയര്‍ടെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് എറിക്സന് സീനിയര്‍ വൈസ് പ്രസിഡന്റ് നുന്‍സിയോ മ്രിട്ടില്ലോ അറിയിച്ചത്.

ഇരു കമ്പനികളുടെയും പദ്ധതികളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് അദ്ദേഹം തയ്യാറായില്ല. നിലവില്‍ 4ജി സേവനങ്ങള്‍ക്കായി എറിക്സന്-എയര്‍ടെല്‍ സഹകരണമുണ്ട്. 2020ഓടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി.
5ജി ഉപകരണങ്ങളും കമ്പനി പ്രദര്‍ശിപ്പിച്ചു. 2026ഓടെ രാജ്യത്ത് 27.3 ബില്യന്‍ ഡോളറിന്റെ വിപണി സാധ്യതകള്‍ ടെലികോം മേഖലയിലുണ്ടാവുമെന്നാണ് പ്രതീക്ഷ.5 ജി ടെക്നോളജിയിൽ പ്രവർത്തിക്കുന്നതിന് നോക്കിയയുമായി എയർടെല്ലിന് പങ്കാളിത്തമുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
