രാജ്യത്ത് മുട്ട വില കൂടുന്നു
രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മുട്ടവില 40 ശതമാനം ഉയർന്ന് 7 മുതൽ 7.50 രൂപയിലെത്തി. വരും മാസങ്ങളിലും മുട്ട ഉത്പാദനത്തിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിവരം.
തണുപ്പുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും പല ഫാമുകളിലും ഉത്പ്പാദനം കുറച്ചതുമാണ് മുട്ടകളുടെ വില ഗണ്യമായി വർദ്ധിക്കാൻ കാരണം. മുട്ടവില 4.36 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

നാലുരൂപയുണ്ടായിരുന്ന സ്ഥാനത്ത് ചെന്നൈയിലെ ചില്ലറ വിപണിയില്‍ 6.50 മുതല്‍ 7 രൂപവരെയാണ് ഈടാക്കുന്നത്. പൂണെയില്‍ 3.75 പൈസയുണ്ടായിരുന്ന മുട്ടയ്ക്ക് ആറുരുപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില.
കേരളത്തിലും മുട്ടവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലില്‍ കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മുട്ട ഒന്നിന് രണ്ട് രൂപയോളമാണ് വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടു പോകുന്നത്. നിലവിലെ വില ഇനിയും വര്‍ധിച്ചേക്കാമെന്നും അമ്പത് ദിവസം വരെ ഈ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
