വാഷിംഗ് മെഷീനും ഫ്രിഡ്ജിനും വില കുറയും

ഗൃഹോപകരണങ്ങളുടെ ജിഎസ്​ടി കേന്ദ്രസർക്കാർ കുറക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്​ടിയിൽ കുറവ്​ വരുത്തിയതിന്​ പിന്നാലെ ഗൃഹോപകരണങ്ങളുടെ നികുതിയും കേന്ദ്രസർക്കാർ കുറക്കുന്നു. വാഷിങ്​ മെഷീൻ, റഫ്രിജറേറ്റർ എന്നിവയുടെ നികുതി കുറക്കാനാണ്​ ആലോചന.

 

ഇവയെ ഉയർന്ന നികുതി പരിധിയായ 28 ശതമാനത്തിൽ നിന്ന്​ ഒഴിവാക്കാനുള്ള തീരുമാനം അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. സ്​ത്രീകളുടെ ജോലി ഭാരം കുറക്കാൻ സഹായിക്കുന്നതാണ്​ ഇത്തരം ഉപകരണങ്ങൾ എന്ന കാരണത്താലാണ് ഇക്കാര്യത്തിൽ പുനരാലോചന നടത്താൻ​ സർക്കാറിനെ പ്രേരിപ്പിക്കുന്നത്​.

 
വാഷിംഗ് മെഷീനും ഫ്രിഡ്ജിനും വില കുറയും

ജിഎസ്​ടി നടപ്പാക്കിയ മറ്റ്​ രാജ്യങ്ങളിലും ഇത്തരം ഉൽപന്നങ്ങൾക്ക്​ കുറഞ്ഞ നികുതിയാണ്​ ഇൗടാക്കുന്നത്​. എയർ കണ്ടീഷനർ അടക്കമുള്ള ചില ഉപകരണങ്ങളുടെ നികുതിയും സർക്കാർ കുറച്ചേക്കും.

ഗൃഹോപകരണങ്ങൾക്ക്​ ഉയർന്ന നികുതി ഇൗടാക്കുന്നത്​ വിപണിക്ക്​ തിരിച്ചടിയായിരുന്നു. ഗുവാഹത്തിയിൽ നടന്ന ജിഎസ്​ടി കൗൺസിൽ യോഗത്തിൽ 177 സാധനങ്ങൾ ഉയർന്ന നികുതി പരിധിയായ 28 ശതമാനത്തിൽ നിന്ന്​ മാറ്റാനാണ്​ സർക്കാർ തീരുമാനിച്ചത്​. റെസ്​റ്റോറൻറുകളുടെ നികുതിയും സർക്കാർ കുറച്ചിരുന്നു.

malayalam.goodreturns.in

English summary

Washing machines, AC, refrigerators likely to get cheaper as govt considering tax cut on white goods

In a bid to increase consumer demand, the GST council may extend the tax cut on consumer durables like washing machines and refrigerators from the current level of 28 per cent to 18 per cent in the upcoming meet.
Story first published: Monday, November 20, 2017, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X