ഭാരത് 22 ഇടിഎഫ് ലിസ്റ്റ് ചെയ്തത് 36.30 രൂപയ്ക്ക്

ഭാരത് 22 ഇടിഎഫ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത് അവതരിപ്പിച്ച വിലയില്‍നിന്ന് 0.91 ശതമാനം ഉയര്‍ന്ന് 36.30 രൂപയ്ക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരത് 22 ഇടിഎഫ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത് അവതരിപ്പിച്ച വിലയില്‍നിന്ന് 0.91 ശതമാനം ഉയര്‍ന്ന് 36.30 രൂപയ്ക്ക്. 35.97 രൂപയാണ് അവതരിപ്പിച്ചിരുന്ന വില. എന്നാല്‍ വ്യാപാരം ആരംഭിച്ചതിനെ തുടര്‍ന്ന് 3.86 ശതമാനം നേട്ടത്തില്‍ 37.36 നിലവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു.

 

8000 കോടി രൂപ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഇടിഎഫിന് നാലിരട്ടിയിലേറെ തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ലക്ഷ്യം 14,500 കോടിയായി ഉയര്‍ത്തി.

 
ഭാരത് 22 ഇടിഎഫ് ലിസ്റ്റ് ചെയ്തത് 36.30 രൂപയ്ക്ക്

ഊര്‍ജം(17.5%), ഫിനാന്‍സ് (20.3%), ഇന്‍ഡസ്ട്രിയല്‍സ്(22.6%), എഫ്എംസിജി (15.2%) എന്നിങ്ങനെയാണ് ഭാരത് 22 വിന്റെ വിവിധ മേഖലകളിലെ ഓഹരി നിക്ഷേപം.

എസ്ബിഐ, ഐഒസി, നാല്‍കോ, ഒഎന്‍ജിസി, ബിപിസിഎല്‍, എന്‍ടിപിസി, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലെ ഐടിസി, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളിലുമാണ് ഇടിഎഫിന്റെ നിക്ഷേപം. ഒരു കമ്പനിയിലെ പരമാവധി നിക്ഷേപം 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

malayalam.goodreturns.in

English summary

Bharat 22 ETF makes decent stock market debut, lists at Rs 36.30 on BSE

Bharat 22 ETF on Tuesday made a decent debut on BSE, as the open-ended exchange traded fund got listed at Rs 36.30 per unit on BSE, a 0.91 per cent premium over its issue price of Rs 35.97 per unit.
Story first published: Tuesday, November 28, 2017, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X