ഒരു രൂപ നോട്ടിന് ഇന്ന് 100-ാം പിറന്നാൾ

1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് ഇന്ന് നൂറാം പിറന്നാള്‍. 1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്. ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യകത മനസ്സിലാക്കി ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പേരിലിറങ്ങിയ ആദ്യ നോട്ടിൽ ജോർജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രമാണ് അച്ചടിച്ചിരുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ധനകാര്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലായി ഒരു രൂപയുടെ അച്ചടിയും വിതരണവും. 1949ൽ വീണ്ടും ഒരു രൂപ അച്ചടിച്ചു. അതില്‍ ധനകാര്യ സെക്രട്ടറി കെ.ആർ.കെ. മേനോൻ ഒപ്പിട്ടതായിരുന്നു നോട്ട്. ഈ പുതിയ നോട്ടില്‍ ജോർജ് ആറാമന്‍റെ തലയ്ക്കു പകരം അശോകസ്തംഭം സ്ഥാനം പിടിച്ചു.

ഒരു രൂപ നോട്ടിന് ഇന്ന് 100-ാം പിറന്നാൾ

കേന്ദ്രസര്‍ക്കാര്‍ നേരിട്ടിറക്കുന്ന ഒരു രൂപ നോട്ടില്‍ ഇതുവരെ 21 ധനകാര്യ സെക്രട്ടറിമാര്‍ ഒപ്പു വച്ചിട്ടുണ്ട്. 1969 ല്‍ ഗാന്ധിജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു രൂപാ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തി.

എന്നാൽ 1994ല്‍ ഒരു രൂപയുടെ അച്ചടി നിലച്ചു. പിന്നീട് രണ്ടു ദശകത്തിനു ശേഷമാണ് 2015 ല്‍ വീണ്ടും ഒരു രൂപ അച്ചടിച്ചത്.

malayalam.goodreturns.in

Read more about: rupees money രൂപ പണം
English summary

One Rupee Note turns 100 today: A look back at its glorious journey

As the argument over the government’s decision to scrap high-value currency notes is still raging, the country is all set to mark the century of the One Rupee note printed in India.
Story first published: Thursday, November 30, 2017, 13:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X