കാറുകളിൽ കേമൻ മാരുതി തന്നെ; തൊട്ടുപിന്നിൽ ടൊയോട്ട

മാരുതി സുസുക്കി നവംബറിൽ 14 ശതമാനം വളർച്ച കൈവരിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി നവംബറിൽ 14 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ ഉത്പാദനം വർധിപ്പിക്കും. 1.35 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിൽപ്പന നടന്നത്. 2016 നവംബറിൽ 1.35 ലക്ഷം യൂണിറ്റുകൾ മാത്രമായിരുന്ന സ്ഥാനത്താണ് നിലവിലെ ഉയർച്ച.

ആഭ്യന്തര വിപണിയും വാഹനങ്ങളുടെ കയറ്റുമതിയും ഉൾപ്പെടെയാണ് മാരുതി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വിൽപ്പന 14.3 ശതമാനമാണ് കഴിഞ്ഞ മാസം വർദ്ധിച്ചത്. അതേസമയം, കയറ്റുമതിയിൽ 0.8 ശതമാനം വളർച്ച മാത്രമാണ് ഉണ്ടായത്.

കാറുകളിൽ കേമൻ മാരുതി തന്നെ; തൊട്ടുപിന്നിൽ ടൊയോട്ട

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയും നവംബറിലെ വിൽപ്പനയിൽ 7 ശതമാനം വർദ്ധനവ് കൈവരിച്ചിട്ടുണ്ട്. ടൊയോട്ടയുടെ കഴിഞ്ഞ മാസത്തെ മൊത്തം വില്പന 13,420 യൂണിറ്റാണ്. 2016 നവംബറിൽ ഇത് 12,593 യൂണിറ്റായിരുന്നു.

അതേസമയം, ആഭ്യന്തര വിപണിയിലെ വിൽപ്പന 13 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, കയറ്റുമതിയിൽ 47 ശതമാനത്തിന്റെ ഭീമമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

malayalam.goodreturns.in

English summary

Car Sales November 2017: Maruti Suzuki And Toyota Register Double Digit Growth In Domestic Sales

November 2017 has been a positive month for the Indo-Japanese carmaker that saw a year-on-year growth of 14.1 per cent with total sales of 154,600 (1.54 lakh) units, compared to the 135,550 (1.35 lakh) units sold in November 2016. The numbers include domestic sales plus exports of both passenger vehicles and the company's light commercial vehicle - Super Carry.
Story first published: Friday, December 1, 2017, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X