സൗദിയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദിയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന് ഡ്രൈവര്‍ വിസയിലല്ലാതെ വിദേശികള്‍ക്ക് ലൈസന്‍സ് നിയന്ത്രിക്കാനാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം.

 

നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഒരു കോടി 10 ലക്ഷം വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് നിയന്ത്രിക്കുന്നതിലൂടെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സൗദിയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം

ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ ഗതാഗത മന്ത്രാലയവുമായി നടന്നു വരുകയാണെന്ന് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി പറഞ്ഞു. ലൈസന്‍സ് നിയന്ത്രിക്കുന്നതിലൂടെ അപകട നിരക്കു കുറക്കാനും ഗതാഗതം സുഗമമാക്കാനും കഴിയുമെന്നാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ കണക്കുകൂട്ടല്‍.

അതേസമയം അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകളും വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വിദേശികള്‍ക്കുളള ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രിക്കാനാണ് നീക്കം നടക്കുന്നത്.

malayalam.goodreturns.in

English summary

saudi driving licence

Currently, foreigners have no restrictions on driving licenses. It is estimated that one million 10 million expatriates work in Saudi Arabia.
Story first published: Saturday, December 2, 2017, 15:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X